in

CryCry LOLLOL LOVELOVE OMGOMG AngryAngry

ആഷിഖ് കുരുണിയൻ ബ്ലാസ്റ്റേഴ്‌സിലേക്ക്? പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ എന്ത്

ആഷിക് ബ്ലാസ്റ്റേഴ്‌സിലേക്ക് വരാൻ എത്രമാത്രം സാധ്യതയുണ്ട് എന്ന് ചോദിച്ചാൽ ചെറിയ സാധ്യതമാത്രമാണ് ഉള്ളത് എന്നാണ് ഉത്തരം. കാരണം നിലവിൽ 2023 വരെ ആശിഖിന് ബംഗളുരു എഫ്സിയുമായി കരാറുണ്ട്. ആ കരാർ അവസാനിക്കുന്നത് മുമ്പ് ആഷിഖിനെ ബ്ലാസ്റ്റേഴ്‌സിന് സ്വന്തമാക്കണം എന്നുണ്ടെങ്കിൽ ബംഗളുരു ആവശ്യപ്പെടുന്ന ട്രാൻസ്ഫർ തുക നൽകേണ്ടി വരും.

മലയാളി താരം ആഷിഖ് കുരുണിയൻ ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നു എന്നുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ലെഫ്റ്റ് വിങ്ങിൽ മികച്ച താരത്തിന്റെ അഭാവമുള്ള ബ്ലാസ്റ്റേഴ്‌സ് അടുത്ത ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആഷിഖിനെ ടീമിലെത്തിക്കുമെന്നാണ് പ്രചരിക്കുന്ന വാർത്ത.

നിലവിൽ കേരളാ ബ്ലാസ്റ്റേഴ്സിന് ലെഫ്റ്റ് വിങ്ങിൽ ഒരു അഭാവം ഉണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആശിഖിന് വേണ്ടി ശ്രമങ്ങൾ നടത്തുന്നു എന്നതിന് വ്യക്തമായ റിപ്പോർട്ടുകലൊന്നുമില്ല. ചില ഓൺലൈൻ മാധ്യമങ്ങൾ ഇക്കാര്യം പുറത്ത് വിട്ടതല്ലാതെ കൂടുതൽ വിശ്വസനീയമായ സ്രോതസ്സുകളൊന്നും താരത്തിനായി ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നു എന്ന വാർത്ത റിപ്പോർട്ട്‌ ചെയ്തിട്ടില്ല. അതിനർത്ഥം ഭാവിയിൽ ആഷിഖിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തില്ല എന്നല്ല.

ഇനി ആഷിക് ബ്ലാസ്റ്റേഴ്‌സിലേക്ക് വരാൻ എത്രമാത്രം സാധ്യതയുണ്ട് എന്ന് ചോദിച്ചാൽ ചെറിയ സാധ്യതമാത്രമാണ് ഉള്ളത് എന്നാണ് ഉത്തരം. കാരണം നിലവിൽ 2023 വരെ ആശിഖിന് ബംഗളുരു എഫ്സിയുമായി കരാറുണ്ട്. ആ കരാർ അവസാനിക്കുന്നത് മുമ്പ് ആഷിഖിനെ ബ്ലാസ്റ്റേഴ്‌സിന് സ്വന്തമാക്കണം എന്നുണ്ടെങ്കിൽ ബംഗളുരു ആവശ്യപ്പെടുന്ന ട്രാൻസ്ഫർ തുക നൽകേണ്ടി വരും.

നിലവിൽ ഐഎസ്എല്ലിൽ മോശം അവസ്ഥയിലൂടെ കടന്ന് പോകുന്ന ബംഗളുരുവിന് ആശിഖിനെ കൂടി വിട്ട് നൽകിയാൽ സീസണിൽ കനത്ത തിരിച്ചടികൾ നേരിടേണ്ടി വരും. കൂടാതെ ആശിഖിനെ ഒരു ദീർഘനാൾ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ബംഗളുരു സ്വന്തമാക്കിയത്.

ഈ ഘടകങ്ങൾ പരിശോധിക്കുകയാണെങ്കിൽ ബംഗളുരു ആശിഖിനെ ബ്ലാസ്റ്റേഴ്‌സിന് വിട്ട് നൽകുന്ന കാര്യത്തിൽ വളരെ കുറഞ്ഞ സാധ്യതകളെ ഉള്ളു. അല്ലെങ്കിൽ ബംഗളൂരുവിന്റെ കണ്ണ് തള്ളുന്ന ഭീമൻ തുക നൽകി ബ്ലാസ്റ്റേഴ്‌സിന് താരത്തെ സ്വന്തമാക്കേണ്ടി വരും. നിലവിലെ സാമ്പത്തിക അവസ്ഥയിൽ ബ്ലാസ്റ്റേഴ്സിന് അതും അത്ര എളുപ്പമല്ല.

തന്റെ ട്രാൻസ്ഫറിനെപ്പറ്റി എംബപ്പേ മനസുതുറക്കുന്നു…

ക്യാപ്റ്റൻ സഞ്ജു, കേരളം ക്ലൈമാക്സിൽ മലർത്തിയടിച്ചത് മുഴുവൻ വമ്പൻമാരെ…