in ,

AngryAngry

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വിമർശിച്ച് ആഷിഖ് കുരുണിയൻ.

“എല്ലാ മലയാളികൾക്കും ഇപ്പോൾ ബ്ലാസ്റ്റേഴ്സിൽ കളിക്കാൻ സാധിക്കുമോ എതിർ ടീമിലെ മലയാളി താരങ്ങളെ വളഞ്ഞിട്ട് വിമർശിക്കുന്ന രീതി മലയാളി ഫുട്‍ബോൾ ആരാധകർ നിർത്തണം”

ഐ സ് എൽ കിരീടം നേടിയ ഐ ടി കെ മോഹൻ ബഗാന്റെ മലയാളി താരം ആഷിഖ് കുരുണിയൻ സന്തോഷത്തിലാണ് തന്റെ ആദ്യ ഐ സ് എൽ കിരീടമാണ് ആഷിഖിന് എ ടി കെ മോഹൻ ബഗാൻ ഒപ്പം നേടാൻ സാധിച്ചത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ ഫുട്‍ബോളിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ആഷിഖ് എന്ന മലപ്പുറത്തുകാരൻ.എന്നാൽ മലയാളി ഫുട്‍ബോൾ ആരാധകരെ ആഷിഖ് വലിയ രീധിയിൽ വിമർശിക്കുന്നുണ്ട്.

“എല്ലാ മലയാളികൾക്കും ഇപ്പോൾ ബ്ലാസ്റ്റേഴ്സിൽ കളിക്കാൻ സാധിക്കുമോ എതിർ ടീമിലെ മലയാളി താരങ്ങളെ വളഞ്ഞിട്ട് വിമർശിക്കുന്ന രീതി മലയാളി ഫുട്‍ബോൾ ആരാധകർ നിർത്തണം”

ഫുട്‍ബോൾ സംസ്കാരമുള്ള ഒരു നാട്ടിൽ നിന്നാണ് വരുന്നത് എന്നത് ഞാൻ അഭിമാനിച്ചിരുന്നു എന്നാൽ ഇതൊക്കെ കാണുമ്പോൾ തല കുനിക്കേണ്ടി വരുന്നു.

പരിക്ക് ഭേദമായി സൂപ്പർ കപ്പ് കളിക്കണം.ഇന്ത്യയുടെ സീനിയർ ടീമിലേക്ക് മടങ്ങി എത്തണം ഒരിക്കൽ കൂടി ഏഷ്യ കപ്പ് രാജ്യത്തിനായി കളിക്കണം.

കോഴിക്കോട്ടെ സൂപ്പർ കപ്പ് യോഗ്യത മത്സരങ്ങൾ മാറ്റി!!

ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ വീണ്ടും അറബ് മണ്ണിൽ?