in

“പണം മോഹിച്ചല്ല”, ടീം വിട്ടതിനു കാരണം വെളിപ്പെടുത്തി മലയാളി താരം ആഷിക് കുരുണിയൻ

ബാംഗ്ലൂരു എഫ്. സിയിൽ 3 സീസണുകൾ ചെലവഴിച്ചതിന് ശേഷം ATKMB-യിലേക്ക് മാറാനുള്ള പ്രധാന കാരണം എന്താണ്? എന്ന റിപ്പോർട്ടരുടെ ചോദ്യത്തിനാണ് ആഷിക് കുരുണിയൻ മറുപടി നൽകിയത്. ഇന്ത്യൻ സൂപ്പർ ലീഗ് മീഡിയ പ്രതിനിധികളുമായി നടത്തിയ ഇന്റർവ്യൂവിലാണ് ആഷിക് ഇക്കാര്യങ്ങൾ പങ്കുവെക്കുന്നത്

ബംഗ്ലൂരു എഫ്. സിയിൽ നിന്നും എ. ടി. കെ മോഹൻ ബഗാനിലേക്ക് പോയത് പണം മോഹിച്ചല്ലെന്ന് മലയാളി താരം ആഷിക് കുരുണിയൻ. കഴിഞ്ഞ സീസൺ വരെ ബാംഗ്ലൂരു എഫ്.സിയുടെ കുപ്പായമണിഞ്ഞ ആഷിക് കുരുണിയൻ ഈ ട്രാൻസ്ഫർ വിൻഡോയിലാണ് എ.ടി.കെയിലേക്ക് ആഷിക് കുരുണിയൻ കൂടുമാറിയത്.

ബാംഗ്ലൂരു എഫ്. സിയിൽ 3 സീസണുകൾ ചെലവഴിച്ചതിന് ശേഷം ATKMB-യിലേക്ക് മാറാനുള്ള പ്രധാന കാരണം എന്താണ്? എന്ന റിപ്പോർട്ടരുടെ ചോദ്യത്തിനാണ് ആഷിക് കുരുണിയൻ മറുപടി നൽകിയത്. ഇന്ത്യൻ സൂപ്പർ ലീഗ് മീഡിയ പ്രതിനിധികളുമായി നടത്തിയ ഇന്റർവ്യൂവിലാണ് ആഷിക് ഇക്കാര്യങ്ങൾ പങ്കുവെക്കുന്നത്.

“എനിക്ക് ലഭിച്ച ഏറ്റവും മികച്ച ഓഫർ ആയിരുന്നു എടികെയിലേത്. എനിക്ക് മുന്നിൽ കളിക്കണം എന്നാഗ്രഹം ഉണ്ടായിരുന്നു. കൊൽക്കത്ത ഒരു ഫുട്ബോൾ താരം തീർച്ചയായും കളിച്ചിരിക്കേണ്ട സ്ഥലമാണെന്ന് ഒരുപാട് കളിക്കാരുടെ അടുത്ത് നിന്ന് ഞാൻ കേട്ടിട്ടുണ്ട്.”

“അതുകൊണ്ട് ഒരവസരം ലഭിച്ചപ്പോൾ സന്തോഷത്തോടെയാണ് ഞാനത് സ്വീകരിച്ചത്. ഒരു ക്ലബ്ബ് എനിക്ക് വേണ്ടി ശ്രമിക്കുന്നത് അവിടെ എന്റെ ആവശ്യം ഉള്ളതുകൊണ്ടാണ്. അതില്ലാത്തയിടത്ത് എന്റെ സാന്നിധ്യത്തിന് പ്രസക്തിയില്ല.”

“എനിക്ക് ബെംഗളൂരു എഫ്‌സിയിൽ ഒരു വർഷത്തെ കരാർ കൂടി ബാക്കിയുണ്ടായിരുന്നു. എനിക്ക് എങ്ങോട്ടും പോകാൻ താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ ഒരു സാഹചര്യത്തിൽ ക്ലബ് എന്നെ വിൽക്കാൻ തീരുമാനിച്ചു. അത്തരമൊരു അവസരത്തിൽ ഏത് ടീം മികച്ച ഓഫർ നൽകി എന്നെ വാങ്ങുന്നുവോ ഞാനാ ക്ലബ്ബിലേക്ക് പോയെ മതിയാകു.

“ഞാൻ പണത്തിനു വേണ്ടി എടികെ മോഹൻ ബഗാൻ തിരഞ്ഞെടുത്തു എന്ന് പറയുന്നവരുണ്ട്. എന്നാൽ എന്റെ തീരുമാനങ്ങൾക്കവിടെ പ്രസക്തിയില്ല. വളരെക്കാലമായി ക്ലബ്ബ് എനിക്കായി ആത്മാർത്ഥമായ താൽപ്പര്യം കാണിക്കുന്നു, എന്റെ കരിയറിൽ ഒരു മാറ്റത്തിനുള്ള ശരിയായ സമയമാണിതെന്ന് എനിക്ക് തോന്നി.”

“എ‌ടി‌കെ‌എം‌ബിക്ക് വലിയ ലക്ഷ്യങ്ങളുണ്ട് ഇന്ത്യയിലായാലും ഏഷ്യൻ കോണ്ടിനെന്റൽ തലത്തിലായാലും അവർ എപ്പോഴും ട്രോഫികൾക്കായി പോരാടിക്കൊണ്ടിരിക്കും. മറ്റൊരു നിർണ്ണായക ഘടകം വ്യക്തമായും ക്ലബിനുള്ള ആരാധക പിന്തുണയാണ്, ഒരു കളിക്കാരന് അത്തരം അത്ഭുതകരമായ സ്നേഹവും പിന്തുണയും വളരെ പ്രധാനമാണ്.” – ആഷിക് പറഞ്ഞു.

2014-ൽ പൂനെ അക്കാദമിയിലൂടെ കളി ആരംഭിച്ച മലപ്പുറംകാരൻ പയ്യൻ ഇന്ന് ഇന്ത്യൻ ദേശീയ കുപ്പാമണിഞ്ഞതിന്റെ പിന്നിൽ താരത്തിന്റെ മികച്ച പ്രകടനം തന്നെയാണ്. ബാംഗ്ലൂരു എഫ്. സിയുമായി കരാർ അവസാനിക്കാൻ ഒരു വർഷം കൂടിയുണ്ടെങ്കിലും സൂപ്പർ താരത്തെ വിൽക്കാനാണ് ബാംഗ്ലൂരു എഫ്. സി തീരുമാനിച്ചത്.

ഡി ജോങ്ങിന്റെ ട്രാൻസ്ഫറിന്റെ മറ്റൊരു വശം..

പോർച്ചുഗൽ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സിലേക്കെന്ന് ഷൈജു ദാമോദരൻ