in

LOLLOL LOVELOVE CryCry

റാഗ്നിക്കും ടീമും പഴയ പടി തന്നെ, വില്ല പാർക്കിൽ സമനില കുരുക്കിൽ യുണൈറ്റഡ്

വിലപ്പെട്ട രണ്ടു പോയിന്റും നഷ്ടപ്പെടുത്തുകയും നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച യൂണൈറ്റഡിനു മുന്നേറാൻ ഇനിയും മറു തന്ത്രങ്ങൾ മെനഞ്ഞെ മതിയാകു………..

റാഗ്നിക്കും ടീമും പഴയ പടി തന്നെ, ആസ്റ്റൺ വില്ലക്കെതിരെ വില്ല പാർക്കിൽ സമനില കുരുക്കിൽ മാഞ്ചെസ്റ്റെർ യുണൈറ്റഡ്

മത്സരത്തിന്റെ ആദ്യ ഇരുപതു മിനുട്ടും, ബ്രൂണോ ഫെർണാഡ്‌സിന്റെ ട്രിക്കി ഗോൾ കൂടി ആയപ്പോൾ ഈ മത്സരം ചെകുത്താൻമ്മാർക്കുള്ളതാണെന്ന പ്രതീതി ജനിപ്പിച്ചു. എന്നാൽ ആസ്റ്റൺ വില്ല പതിയെ മത്സരത്തിലേക്ക് തിരിച്ചു വരുകയായിരുന്നു. ഗ്രീൻവുഡും എലാങ്ങയും ഇരു വിങ്ങുകളിലും ചലനം സൃഷ്ടിച്ചെങ്കിലും ഏൻഡ് പ്രോഡക്റ്റ് ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഡേവിഡ് ഡി ഗയ പതിവ് പോലെ മികച്ച സേവുകൾ ആദ്യ പകുതിയിൽ നടത്തി.

രണ്ടാം പകുതിയിലും ആസ്റ്റൺ വില്ല തന്നെ തുടക്കം മുതൽ മികച്ചു നിന്നു. ഫ്രഡിന്റെ അസ്സിസ്റ്റിൽ നിന്നും ബ്രൂണോ ഫെർണാഡെസ് രണ്ടാം ഗോളും കണ്ടെത്തി ചെകുത്താൻമ്മാർക്ക് വ്യക്തമായ ലീഡ് നേടി കൊടുത്തെങ്കിലും പ്രകടങ്ങളിലെ പാളിച്ചകൾ യുണൈറ്റഡിന് വിനയാകുമെന്നു ഉറപ്പായിരുന്നു. 77ആം മിനുട്ടിൽ യുണൈറ്റഡ് ഡിഫെൻസിന്റെ വിള്ളൽ മുതലെടുത്തു ജേക്കബ് റാംസി ആസ്റ്റൺ വില്ല്ക്കു ആദ്യ ഗോൾ നേടിക്കൊടുത്തു. ജേക്കബ് റാംസിയുടെ അസ്സിസ്റ്റിൽ നിന്നും ആസ്റ്റൺ വില്ലയുടെ പുതിയ സൈനിങ്‌ ഫിലിപ്പെ കുടീഞ്ഞോ വില്ല്ക്കു സമനില ഗോൾ കൂടി നേടിയപ്പോൾ ചെകുത്താൻമ്മാരുടെ ബലഹീനതകൾ എല്ലാം തുറന്ന കാട്ടപ്പെടും പോലെ ആയി.

വിലപ്പെട്ട രണ്ടു പോയിന്റും നഷ്ടപ്പെടുത്തുകയും നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച യൂണൈറ്റഡിനു മുന്നേറാൻ ഇനിയും മറു തന്ത്രങ്ങൾ മെനഞ്ഞെ മതിയാകു………..

ടെസ്റ്റ് ടീമിന്റെ പുതിയ നായകൻ ആര്? ബൗളിങ് ക്യാപ്റ്റനെ പരീക്ഷിക്കാൻ ഇന്ത്യ തയാറാവുമോ?

ബ്രെസ്റ്റിനെ തോൽപ്പിച്ച് PSG ഫ്രഞ്ച് ലീഗ് കിരീടത്തിലേക്ക് കുതിക്കുന്നു