in

LOVELOVE OMGOMG LOLLOL CryCry AngryAngry

സന്തോഷിക്കാൻ ആയിട്ടില്ല ഇനിയും കുറച്ച് വലിയ പണികൾ കൂടി ബാക്കിയുണ്ട്: ബ്ലാസ്റ്റേഴ്സ് പരിശീലകൻ…

ഈ പരിശീലകൻ ബ്ലാസ്റ്റേഴ്സിന് ലഭിച്ച ഒരു അനുഗ്രഹം തന്നെയാണ്. കേവലം ഒരു സീസൺ കൊണ്ടുതന്നെ ടീമിൻറെ മുഖച്ഛായ മാറ്റുന്നതിന്ഇദ്ദേഹം വിജയിച്ചു എന്നത് കൂടുതൽ കാലം അദ്ദേഹത്തിനു ഇവിടെ തന്നെ തുടരുവാൻ സാധിച്ചാൽ അദ്ദേഹം അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നതിന് തെളിവാണ്

വിജയങ്ങളുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും അഹങ്കരിക്കാൻ നൽകാത്ത ഒരു പരിശീലനമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ ഏറ്റവും വലിയ ഭാഗ്യം. കഴിഞ്ഞ മത്സരത്തിൽ വിജയിച്ച ഒന്നാം സ്ഥാനത്തെത്തിയതിനുശേഷം, കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒന്നാമത് എത്തിയയത്തിൽ സന്തോഷം ഉണ്ട് എന്ന് പറഞ്ഞ പരിശീലകൻ ഇവാൻ വുകമാനോവിച് എന്നാൽ ഇതിൽ അധികം സന്തോഷിക്കാൻ ഇല്ല എന്ന് പറയുന്നു.

സീസൺ പകുതി മാത്രമെ ആയുള്ളൂ. ഞങ്ങൾ പകുതി ദൂരം മാത്രമേ എത്തിയിട്ടുള്ളൂ. ഇനിയും പകുതി ദൂരം യാത്ര ചെയ്യാനുണ്ട്. പോരാട്ടം തുടരണം. ഇവാൻ പറഞ്ഞു. എല്ലാ മത്സരങ്ങളും ഫൈനൽ ആണെന്ന് തന്നെ കരുതണം. എന്നാലെ എല്ലാത്തിനും എല്ലാം നൽകി പോരാടാൻ ആകു എന്ന് ഇവാൻ പറഞ്ഞു.ഓരോ മത്സരവും ജീവന്മരണ പോരാട്ടമാണ്.

പരാജപ്പെടുത്താൻ ഏറ്റവും കഠിനമായ ടീമാണ് ഹൈദരാബാദ്. അവർക്കെതിരെ നന്നായി കളിയ്ക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഗോളുകൾ വഴങ്ങാതിരിക്കാൻ ഞങ്ങൾക്ക് സാധിച്ചു എന്നും സെർബിയൻ പറഞ്ഞു.

Sahal ands Ivan

പോയിന്റ് ടേബിളിൽ ഞങ്ങൾ ഒന്നാമത് എത്തിയെങ്കിലും ഈ കണക്കിലൊന്നും ശ്രദ്ദിക്കുനില്ല കാരണം ഇനിയും പത്തു മത്സരങ്ങൾ ഞങ്ങൾക്ക് മുന്നിലുണ്ട് എന്നതാണ് വസ്തുത. അതിനർത്ഥം ഇനിയും മുപ്പതു പോയിന്റുകൾക്കായി ഞങ്ങൾ പോരാടേണ്ടതുണ്ട് എന്നും പരിശീലകൻ പറഞ്ഞു. ആ മുന്നിലുള്ള 10 മത്സരങ്ങൾ വലിയ കടമ്പ തന്നെയായാണ് അദ്ദേഹം കാണുന്നത്

എല്ലാത്തരം ക്രിക്കറ്റിനോടും വിടപറഞ്ഞ് ക്രിസ് മോറിസ്! 34 ാം വയസിൽ വിരമിക്കൽ തീരുമാനം എടുത്ത് ഓൾറൗണ്ടർ..

നിരാശ, കാത്തിരിപ്പ് തുടരുന്നു, കേപ്ടൗണിൽ 79 ൽ വീണ് വിരാട് കോലി…