എ ടി കെ മോഹൻ ബഗാൻ ക്യാമ്പിലേക്ക് ഒരു താരം എത്തിക്കഴിഞ്ഞാൽ നീരാളിപ്പിടുത്തത്തിൽ പെട്ടുപോയ ഇരയുടെ അവസ്ഥയാണ് അവതാരത്തിൻറെ അവസ്ഥ. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾക്ക് ഇടയിൽ ഇത്രത്തോളം താൻപോരിമ കാണിക്കുന്ന മറ്റൊരു ക്ലബ്ബും ഇല്ല എന്ന് നിസ്സംശയം പറയാം.
മികച്ച താരങ്ങളെ കൈയ്യടക്കി വെക്കുന്നതിൽ ഒരുതരം കുത്തക കാണിക്കുന്നത് പോലെയാണ് അവരുടെ സമീപനം. ഏതെങ്കിലും ടീമിൽ പ്രതിഭയുടെ മിന്നലാട്ടം കാണിക്കുന്ന താരങ്ങളെ വൻതുക കൊടുത്തു തുടക്കത്തിൽതന്നെ ക്യാമ്പിൽ എത്തിച്ചശേഷം പലപ്പോഴും അവരെ സൈഡ് ബെഞ്ചിലിരുന്നു ഭാവി നശിപ്പിക്കുന്നത് ഈ ക്ലബ്ബിന്റെ ഒരു പ്രധാന വിനോദമാണ്.
ഇന്ത്യൻ നെയ്മർ എന്ന വിളിപ്പേരുമായി ജൂനിയർ തലത്തിൽ തന്നെ ഏറ്റവുമധികം പ്രശസ്തി ഇന്ത്യയിൽ കൈവരിച്ച ഫുട്ബോൾ താരമായിരുന്നു കോമൾ തട്ടാൽ. ഇന്ത്യൻ ആരോസിൽ കളിക്കാൻ പോലും അനുവദിക്കാതെ താരത്തിനെ കോടികൾ കൊണ്ടുമൂടി ആയിരുന്നു അവർ ക്യാമ്പിൽ എത്തിച്ചത്. എന്നാൽ പിന്നീട് സൈഡ് ബെഞ്ചിൽ ആയിരുന്നു താരത്തിന് സ്ഥാനം അതുപോലെ തന്നെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിൽ വളരെ മികച്ച പ്രകടനം കാഴ്ചവച്ച ഗോൾകീപ്പർ ധീരജ് സിങ്ങിന്റെ കാര്യത്തിലും സംഭവിച്ചത്.
ഇപ്പോൾ ക്രൊയേഷ്യൻ ഫസ്റ്റ് ഡിവിഷൻ ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരം സന്ദേശ് ജിങ്കൻ ആണ് എടികെ യുടെ പുതിയ ഇര. താരത്തിന്റെ കൈമാറ്റ കരാർ നടപ്പിലാക്കുമ്പോൾ ഒരു വ്യവസ്ഥ ഉൾപ്പെടുത്തുവാൻ ആണ് ATK യുടെ തീരുമാനം.
ക്രൊയേഷ്യൻ ലീഗിൽ നിന്നും ജിങ്കൻ ഇന്ത്യൻ ഫുട്ബോളിലേക്ക് മടങ്ങി വരുമ്പോൾ മറ്റേതൊരു ക്ലബ്ബിലും പോകരുത് ആദ്യം തന്നെ എ ടി കെ മോഹൻ ബഗാനിലേക്ക് ഭരണം എന്നാണ് ഇവർ ഉൾപ്പെടുത്താൻ പോകുന്ന വ്യവസ്ഥ. താരങ്ങളുടെ കുത്തകാവകാശം നടപ്പിലാക്കാൻ നോക്കുന്ന ഈ ക്ലബ്ബിൻറെ നടപടി തീർത്തും അപലപനീയമാണ്.