in

LOVELOVE LOLLOL AngryAngry OMGOMG CryCry

‘ATK മോഹൻ ബഗാൻ’ ഇനിയില്ല..

നിലവിൽ വരുന്ന റിപ്പോർട്ടുകളിൽ പറഞ്ഞത് പോലെ എല്ലാം നടന്നാൽ ബംഗാൾ മുഖ്യമന്ത്രി മുഖ്യമന്ത്രി തന്നെ പേര് മാറ്റിയതയായി ഉടൻ പ്രഖ്യാപനം നടത്തിയേക്കുമെന്നും സൂചിപ്പിക്കുന്നുണ്ട്.

.

2020-ലാണ് കൊൽക്കത്ത ആസ്ഥാനമായുള്ള ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ATK ഫുട്ബോൾ ക്ലബ്ബും, കൊൽക്കത്ത ആസ്ഥാനമായിട്ടുള്ള വർഷങ്ങൾ ഏറെ പഴക്കമുള്ള ഐലീഗ് ക്ലബ്ബായ മോഹൻ ബഗാനും ഒന്നിച്ചു ATK മോഹൻ ബഗാൻ എന്ന ഒറ്റ ക്ലബ്ബായി മാറിയത്.

2020-2021 ഇന്ത്യൻ സൂപ്പർ ലീഗിൽ കളിയാരംഭിച്ച ATK മോഹൻ ബഗാൻ രണ്ട് വർഷങ്ങൾക്കിപ്പുറം വീണ്ടും തങ്ങളുടെ പേര് മാറ്റാൻ ഒരുങ്ങുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ATK മോഹൻ ബഗാൻ എന്ന പേരിൽ നിന്നും ‘ATK’ എടുത്ത് മാറ്റി ‘മോഹൻ ബഗാൻ’ എന്ന് മാത്രമാക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സഞ്ജീവ് ഗോയങ്കയെ ബോധ്യപ്പെടുത്തിയതായാണ് റിപ്പോർട്ട്‌ സൂചിപ്പിക്കുന്നത്.

1889-ൽ സ്ഥാപിതമായ മോഹൻ ബഗാൻ ക്ലബ്‌ ഇന്ത്യയിലെ ഏറ്റവും മികച്ചതും പഴക്കം ചെന്നതുമായ ക്ലബ്ബുകളിലൊന്നാണ്.

നിലവിൽ വരുന്ന റിപ്പോർട്ടുകളിൽ പറഞ്ഞത് പോലെ എല്ലാം നടന്നാൽ ബംഗാൾ മുഖ്യമന്ത്രി മുഖ്യമന്ത്രി തന്നെ പേര് മാറ്റിയതയായി ഉടൻ പ്രഖ്യാപനം നടത്തിയേക്കുമെന്നും സൂചിപ്പിക്കുന്നുണ്ട്.

ചരിത്രം കുറിച്ച് ISL ഭരിക്കുവാൻ അവൻ വീണ്ടും വരുന്നു..

സാഫ് കപ്പ്‌ കിരീടം ഇന്ത്യക്ക്