in , , ,

OMGOMG AngryAngry LOVELOVE LOLLOL CryCry

ആരും പ്രതീക്ഷിക്കാത്ത ഒരു ലോകോത്തര താരം എ ടി കെ യിലേക്ക്..

ജൂണിലാണ് ട്രാൻസ്ഫർ വിൻഡോ ആരംഭിക്കുക. അടുത്ത മാസം തന്നെ എ ടി കെ യുടെ ആ ബിഗ് ഫിഷ് എന്താണെന്ന് നമുക്ക് അറിയാൻ സാധിക്കും. അതിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ട്രാൻസ്ഫർ മാർക്കറ്റിൽ തങ്ങളുടേതായ ഇടപെടലുകൾ നടത്തുകയാണ് എ ടി കെ. ഇതിനോടകം തന്നെ പല സൂപ്പർ താരങ്ങൾ ടീം വിടുകയും പല താരങ്ങൾ ടീമിൽ എത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ എ ടി കെ യെ പറ്റിയുള്ള ഒരു ട്രാൻസ്ഫർ വാർത്ത പുറത്ത് വന്നിരിക്കുകയാണ്.

പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. ആരും പ്രതീക്ഷിക്കാത്ത ആരും സ്വപ്നം പോലും കാണാത്ത ഒരാളെ എ ടി കെ ഇന്ത്യയിലേക്ക് കൊണ്ട് വരും. എല്ലാരും കരുതി ഇരുന്നോളു എന്നാണ് മാർക്കസിന്റെ ട്വീറ്റിൽ പറയുന്നത്.

മാർക്കസിന്റെ ഒരു റിപ്പോർട്ട്‌ പ്രകാരം മുൻ ചെൽസി അതിലേറ്റിക്കോ മാഡ്രിഡ്‌ താരമായ ഡിയാഗോ കോസ്റ്റ്ക്ക്‌ വേണ്ടി കൊൽക്കത്ത ശ്രമം നടത്തിയിരുന്നു. പക്ഷെ താരത്തിന് ഇന്ത്യയിലേക്ക് വരാൻ താല്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുൻ ബ്രസീലിയൻ സൂപ്പർ താരം ഓസ്കാറിന് വേണ്ടിയും കൊൽക്കത്ത ശ്രമം നടത്തിയതായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

ജൂണിലാണ് ട്രാൻസ്ഫർ വിൻഡോ ആരംഭിക്കുക. അടുത്ത മാസം തന്നെ എ ടി കെ യുടെ ആ ബിഗ് ഫിഷ് എന്താണെന്ന് നമുക്ക് അറിയാൻ സാധിക്കും. അതിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

ഇത് ബറ്റ്ലർ നിറഞ്ഞാടിയ ഐ പി എൽ സീസൺ..

ബ്രസീലിയൻ യുവ താരത്തിന് നീണ്ട കാല കരാർ നൽകാൻ റയൽ മാഡ്രിഡ്‌..