ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഇൽ 100 ഇൽ അധികം കളികൾ കളിച്ചിട്ടുള്ള 4 കളിക്കാരിൽ ഒരാൾ ആണ് ഖബ്ര. കെ. ബി. എഫ്. സി ന്റെ ചിരവൈരികൾ ആയ ബംഗ്ളൂരു ഫ് സി (BFC) യിൽ നിന്നും 2 വർഷത്തെ ഡീലിൽ ആണ് താരത്തെ കൂടാരത്തിൽ എത്തിച്ചിരിക്കുന്നത്. സന്ദീപ് നന്ദി,മെഹതബ് ഹുസൈൻ എന്നിവർക്ക് ശേഷം അത്രയും എക്സ്പീരിൻസ് ഉള്ള ഒരു താരത്തെ ടീമിൽ എത്തിച്ചിട്ടുണ്ടോ എന്ന് സംശയം ആണ്.
ജിങ്കൻ ടീം വിട്ടതിനു ശേഷം ടീമിലെ താരങ്ങൾക്ക് ഒരു മെന്റർ ആയി മുന്നിൽ നിന്നും നയിക്കാൻ പറ്റുന്ന ഒരാളെകെ. ബി. എഫ്. സി ക്കു കഴിഞ്ഞ സീസണിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഖബ്ര യുടെ വരവ് കൊണ്ട് പ്രാദേശിക കളിക്കാർക്ക് മുന്നിൽ നിന്നും നയിക്കാൻ പ്രാപ്തി ഉള്ള ഒരു ആളെ ആണ് കെ. ബി. എഫ്. സി ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്. കാരണം കെ. ബി. എഫ്. സി യുടെ ചുരുക്കം ചില താരങ്ങളെ മാറ്റി നിർത്തിയാൽ എല്ലാവരും വളരെ ചെറുപ്പം ആണ് 24 വയസിലും താഴെ മാത്രം പ്രായം ഉള്ളവർ.
ഇന്ത്യൻ ഫുട്ബോളിലെ ഇപ്പോഴത്തെ താരങ്ങളുടെ ലിസ്റ്റ് എടുത്താൽ തന്നെ പ്രായം കൊണ്ടും എക്സ്പീരിൻസ് കൊണ്ടും ഒരു ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ പ്രാപ്തിഉള്ളവർ ചുരുക്കം ആണ്. എല്ലാത്തിലും ഉപരി ഖബ്ര യുടെ വരവുകൊണ്ട് മാനേജ്മെന്റ് ഉദ്ദേശിക്കുന്നത് ടീമിന് എവിടെ വെച്ചോ കൈമോശം വന്ന ആ വിന്നിംഗ് മെന്റാലിറ്റി ആണ്, വിജയിക്കാനുള്ള ത്വര ആണ്.
ഇന്ത്യൻ ക്ലബ് ഫുട്ബാളിൽ നേടേണ്ടത് എല്ലാം നേടിയ പ്ലയെർ ആണ് ഖബ്ര. 2006 ഡ്യൂറന്റ് കപ്പ് ലെ പ്രോമിസിങ് പ്ലയെർ അവാർഡ്,2 തവണ ഇന്ത്യൻ സൂപ്പർ ലീഗ്, 2 തവണ സൂപ്പർ കപ്പ്, 4 തവണ ഫെഡറേഷൻ കപ്പ്, 7 തവണ കൽക്കട്ട ഫുട്ബോൾ ലീഗ്. ക്ലബ് ഫുട്ബോൾ ഇൽ 200 ഇൽ അധികം കളികൾ, isl ഇൽ 100 ഇൽ അധികം കളികൾ. നാഷണൽ ടീമിന് വേണ്ടി 4 കളികൾ. AFC ഇൽ 20 ഇൽ അധികം കളികളുടെ പരിചയം.
വസ്തുതകൾ എന്തെല്ലാം ആയാലും തൻറെ പഴയ ക്ലബ്ബിനെതിരെ കളിക്കുമ്പോൾ ഖബ്രയുടെ മനസ്സിൽ എന്താകും എന്നായിരുന്നു ആരാധകരുടെ എല്ലാവരുടെയും സംശയം. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ ഖബ്ര അതിനുള്ള മറുപടി നൽകി. ഞാൻ ബംഗളൂരുവിൽ മാത്രമല്ല കളിച്ചിട്ടുള്ളത് ചെന്നൈൻ എഫ് സി ക്ക് വേണ്ടിയും ഈസ്റ്റ് ബംഗാളിന് വേണ്ടിയും ഒക്കെ കളിച്ചിട്ടുണ്ട്.
അവർക്കെതിരെ പിന്നെ കളിച്ചിട്ടുണ്ട് അതുപോലെതന്നെ മാത്രമാണ് എനിക്ക് ബംഗളൂരുവിന്റെ കാര്യവും, ഖബ്രയുടെ ഈ വാക്കുകൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പകർന്നു കൊടുത്ത ആത്മവിശ്വാസം ഒട്ടും ചെറുതല്ല.