തുടരെ തുടരെ തോൽവികൾക്ക് ശേഷം ചെന്നൈ എഫ്സിക്കെതിരെ സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്സിന് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കാൻ സാധിച്ചിരുന്നു.എന്നാൽ ഇന്നലെ നടന്ന ഗോവയുമായുള്ള മത്സരത്തിൽ പിന്നെയും തോൽവി വഴങ്ങിയതോടെ ടീമിന്റെ അവസ്ഥ മോശമായി.
അതിന് പുറമേ ബ്ലാസ്റ്റേഴ്സ് കോച്ച് മൈക്കൽ സ്റ്റാറയുടെ കാര്യവും ഏറെ കുറെ തീരുമാനമായി എന്ന് പറയാം.ഐ എസ് എല്ലിൽ ടീമിന്റെ മോശം പ്രകടനം നടത്തിയാൽ ആദ്യം പുറത്താക്കുന്ന ഒരാളാണ് ടീം കോച്ച്.
ഇതിനോടകം തന്നെ നിരവധി ടീമുകൾ മോശം പ്രകടനം കാരണം അവരുടെ കോച്ചിനെ പുറത്താക്കിയിരുന്നു ഇത് തന്നെയാണ് ബ്ലാസ്റ്റേഴ്സ് കോച്ചിനും.
ബ്ലാസ്റ്റേഴ്‌സ് തോറ്റ മത്സരങ്ങളിലെല്ലാം വ്യക്തിഗത പിഴവുകൾ ടീമിന് വിനയായി വന്നിരുന്നു. അടുത്ത മത്സരത്തിൽ ബെംഗളൂരുവിനെ അവരുടെ മൈതാനത്താണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. മുൻപ് നടന്ന മത്സരത്തിൽ സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയിരുന്നു.