in

LOVELOVE AngryAngry OMGOMG LOLLOL CryCry

ബാലൻ ഡി ഓർ ജേതാവ് ആരാണെന്ന റിപ്പോർട്ട് ചോർന്നു…

മെസ്സിയെ മറികടന്ന് ബാലൻഡിയോർ പുരസ്കാരം ലഭിക്കും എന്ന് പലരും വിധിയെഴുതിയ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് എഫ് സിയുടെ സീനിയർ താരമായ കരീം ബെൻസിമ ആണ് രണ്ടാം സ്ഥാനത്ത്.

Top Footaballers

ആരായിരിക്കും ബാലൻ ഡി ഓർ ജേതാവ് എന്ന ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ ചോദ്യത്തിന് തിങ്കളാഴ്ച ഉത്തരം ലഭിക്കുകയാണ് എന്നാൽ അതിനു മുൻപേ തന്നെ റിപ്പോർട്ട് ചോർന്നിരിക്കുകയാണ്. ഏറെക്കുറെ എല്ലാവരും പ്രതീക്ഷിച്ചത് പോലെ തന്നെ അർജൻറീനയുടെ സൂപ്പർതാരമായ ലയണൽ മെസ്സേജ് തന്നെയാണ് ബാലൻ ഡി ഓർ പുരസ്കാരം.

സ്‌പാനിഷ്‌ മാധ്യമപ്രവർത്തകനായ ജോസെപ് പെഡ്രെറോളാണ് മെസി തന്നെയാണ് ഇത്തവണത്തെ പുരസ്‌കാരം നേടുകയെന്ന് വെളിപ്പെടുത്തിയത്. ഇതിനു പുറമെ യൂറോപ്പിലെ മറ്റു ചില ജേർണലിസ്റ്റുകളും സമാനമായ റിപ്പോർട്ടുകൾ പുറത്തുവിടുന്നുണ്ട്. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സ് ജേർണലിസ്റ്റായ മാറ്റെ മൊറാട്ട മെസിക്കു തന്നെയാണ് ബാലൺ ഡി ഓർ പുരസ്‌കാരം എന്നും താരത്തിന്റെ സുഹൃത്തുക്കൾക്ക് ഇക്കാര്യം വ്യക്തമായി അറിയാമെന്നും വെളിപ്പെടുത്തിയിരുന്നു

Top Footaballers

ഇതിനൊപ്പം പെഡ്രെറോൾ പുറത്തു വിട്ട റിപ്പോർട്ട് കൂടി ആയപ്പോൾ എല്ലാവരുടെയും സംശയം അവസാനിച്ചു ബാലൻ ഡി ഓർ ജേതാവ് ലയണൽ മെസ്സി തന്നെ. ബാലൻഡിയോർ ജേതാവിന്റെ ഏഴാം തമ്പുരാൻ എന്ന ലയണൽ മെസ്സി ഇനി അറിയപ്പെടും. ഏറെ ട്വിസ്റ്റുകൾ നിറഞ്ഞതാണ് ബാലൻഡിയോർ ഫൈനൽ റിസൾട്ട് ഇത്തവണ.

മെസ്സിയെ മറികടന്ന് ബാലൻഡിയോർ പുരസ്കാരം ലഭിക്കും എന്ന് പലരും വിധിയെഴുതിയ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് എഫ് സിയുടെ സീനിയർ താരമായ കരീം ബെൻസിമ ആണ് രണ്ടാം സ്ഥാനത്ത്.

ഇത്തവണ ക്ലബ് ഫുട്ബോളിൽ കാര്യമായ നേട്ടങ്ങളൊന്നും ഈ അർജൻറീന സൂപ്പർതാരത്തിന് എടുത്തു പറയുവാനില്ല. എന്നാൽ രാജ്യത്തിന് ഒപ്പം കോപ്പ അമേരിക്ക കിരീടം നേടിയത് അദ്ദേഹത്തിൻറെ പല ദുഷ്പേരുകളും മായിച്ചു കഴിഞ്ഞു. ഏഴാം ബാലൻഡിയോർ നേടുന്നതോടെ ക്രിസ്ത്യാനോ റൊണാൾഡോയുമായി ഇക്കാര്യത്തിൽ മെസ്സിക്ക് വ്യക്തമായ ലീഡ് ലഭിക്കും.

ക്രിസ്റ്റാനോ റൊണാൾഡോയോട് ചെയ്തത് കൊലച്ചതി, അതാണ് ഈ ദുരന്തങ്ങൾക്ക് എല്ലാം കാരണം…

വിൻസിയെ ബംഗളൂരു കായികമായി കൈകാര്യം ചെയ്യും…