സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിനെ തലവേദനകൾ വിട്ടൊഴിയുന്നില്ല. കഴിഞ്ഞ കുറെ കാലങ്ങളായി സ്പാനിഷ് ക്ലബിന് നിരന്തരം തലവേദനകൾ വന്നുകൊണ്ടിരിക്കുകയാണ്. കളിക്കളത്തിനകത്തും പുറത്തും ഉള്ള പ്രശ്നങ്ങൾമൂലം വിവാദങ്ങൾക്ക് നടുവിൽ തന്നെയാണ് ഈ സ്പാനിഷ് ക്ലബ്.
സൂപ്പർ പരിശീലകനായ സിദാൻ ടീം വിട്ടു പോയതിനു പിന്നാലെ തുടങ്ങിയ വിവാദച്ചുഴിയിൽ നിന്നും റയൽമാഡ്രിഡ് ഇതുവരെയും കരകയറിയിട്ടില്ല. ക്ലബ്ബ് പ്രസിഡൻറ് ഫ്ലോറന്റീനോ പെരസ് റയലിന്റെ ഇതിഹാസ താരങ്ങളെ അപമാനിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകഞ്ഞു കൊണ്ടിരിക്കുകയാണ്.
റയൽ മാഡ്രിഡിന് ഏറ്റവുമധികം നഷ്ടങ്ങൾ സമ്മാനിച്ച സൈനുളിൽ ഒന്നായിരുന്നു ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും സൂപ്പർ താരമായിരുന്ന ഗാരിത് ബെയിലിനെ ലോക റെക്കോർഡ് ട്രാൻസ്ഫർ ഫീസ് നൽകി തങ്ങളുടെ കൂടാരത്തിലേക്ക് എത്തിച്ചത്. എത്തിയ നാൾ മുതൽ അദ്ദേഹത്തിനെ പരിക്ക് വിട്ടൊഴിയുന്നില്ലായിരുന്നു.
അതുകൊണ്ടുതന്നെ ബെയിലിനായി മുടക്കിയ പണം റയലിന് മുതലായിരുന്നില്ല. വീണ്ടും റയൽ മാഡ്രിഡിലേക്ക് തന്നെ ബെയിൽ തിരിച്ചു വരുമ്പോൾ സ്പാനിഷ് ക്ലബ് വീണ്ടും പ്രശ്നങ്ങളുടെ നടുവിലേക്ക് വീഴുകയാണ്. യുവേഫയുടെ നിയമമനുസരിച്ച്
ഒരേസമയം ലാലിഗ ക്ലബ്ബുകൾക്ക് തങ്ങളുടെ സ്‌കോഡിൽ മൂന്ന് നോൺ യൂറോപ്യൻ താരങ്ങളെ മാത്രമേ ഉൾപ്പെടുത്തുവാൻ കഴിയുകയുള്ളൂ.
ഇവിടെ യൂറോപ്യൻ താരങ്ങൾ എന്നുദ്ദേശിച്ചത് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ എന്നത് മാത്രമാണ്. ബ്രക്സിറ്റ് മൂലം ബ്രിട്ടനും വെയിൽസും സ്കോട്ട്‌ലൻണ്ടും യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തായതിനെ തുടർന്ന് ഈ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളെ യൂറോപ്യൻ താരങ്ങളായി ഇപ്പോൾ പരിഗണിക്കുന്നില്ല.
അതുകൊണ്ടുതന്നെ ബെയിലിനെ തങ്ങളുടെ സ്‌കോഡിൽ ഉൾപ്പെടുത്തണമെങ്കിൽ റയലിന് മൂന്ന് ബ്രസീലിനയൻ താരങ്ങളിൽ ഒരാളെ തഴയണ്ടിവരും. വിനീഷ്യസ് ജൂനിയർ, ഏദർ മിലിറ്റോ, റോഡ്രിഗോ എന്നീ പ്രതിഭാധനരായ ബ്രസീലിയൻ താരങ്ങളിൽ നിന്ന് ആരെ പുറത്താക്കും എന്നതാണ് ഇപ്പോൾ റയലിന് ആശങ്ക.