in ,

മാർക്ക് വുഡിന് പകരം ബംഗ്ലാദേശ് പേസർ – ഗംഭീറിന്റെ അപ്രതീക്ഷിത നീക്കം!! .

പരിക്കേറ്റ് പുറത്തായ ഇംഗ്ലണ്ട് പേസർ മാർക്ക് വുഡിന് പകരം യുവ ബംഗ്ലാദേശ് ബൗളറെ ലക്ഷ്യമിട്ട് ലക്നൗ. ബംഗ്ലാദേശിന്റെ വലംകൈയ്യൻ പേസർ ടസ്കിൻ അഹമ്മദിനെ ലക്നൗ പരിഗണിക്കുന്നു എന്ന പ്രമുഖ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ലക്നൗവിനൊപ്പം ചേരണമെങ്കിൽ ബംഗ്ലാദേശിന്റെ രണ്ട് പ്രധാന മത്സരങ്ങളില്‍ നിന്ന് വിട്ടുനിൽക്കേണ്ടി വരും! തീരുമാനിക്കേണ്ടത് ടസ്കിൻ അഹമ്മദും ബംഗ്ലാദേശ് ബോർഡും ആണ്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകൾ പ്രകാരം, പരിക്കേറ്റ് റൂൾഡ് ഔട്ട് ആയ മാർക്ക് വുഡിന് പകരക്കാരനായി എത്തുക ബംഗ്ലാദേശ് പേസർ ടസ്കിൻ അഹമ്മദ്! തോളിന് പരിക്കേറ്റ് സീസൺ നഷ്ടമാവുന്ന വുഡിന് പകരക്കാരായി ഒരുപാട് പേരുകൾ പറഞ്ഞു കേട്ടു എങ്കിലും ലക്നൗവിന്റെ മെന്റർ ഗൗതം ഗംഭീറിന് താത്പര്യം ടസ്കിനോടാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ഗംഭീർ തന്നെ ധാക്കയിലേക്ക് വിളിച്ച് കാര്യം അറിയിച്ചു എന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ പറയുന്നത്!

മികച്ച പ്ലയേസിന് ഒരുപാട് കാശ് വാരിയെറിഞ്ഞ് ആണ് ലക്നൗ 21 അംഗ ടീം ഉണ്ടാക്കിയത് – അതിൽ ഏറ്റവും അധികം കാശെറിഞ്ഞ താരങ്ങളിൽ ഒരാളാണ് ഇംഗ്ലണ്ട് പേസർ മാർക് വുഡ്! ഏഴര കോടി രൂപക്കാണ് മാർക് വുഡിന്റെ സേവനം ലക്നൗ ഉറപ്പാക്കിയത് – പക്ഷേ വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റ് മത്സരത്തിൽ തോളിന് പരിക്കേറ്റ വുഡ്, ആ സീരിസിൽ നിന്നും പുറത്തായതിന് പിന്നാലെ IPL ൽ നിന്നും റൂൾഡ് ഔട്ട് ആയി എന്ന വാർത്ത ആണ് ഇപ്പോൾ ലക്നൗ ക്യാമ്പിനെ തേടി എത്തുന്നത്!

വുഡിനെ കൂടാതെ ലക്നൗ ടീമിലെ മുൻനിര പേസർമാർ രണ്ട് പേർ മാത്രമാണ്. ശ്രീലങ്കയുടെ ദുഷ്മന്ത ചമീര, ഇന്ത്യൻ യുവ പേസർ ആവേശ് ഖാൻ എന്നിവരാണ് അത്. ഇവരെ കൂടാതെ ഓൾറൗണ്ടർ ജേസൻ ഹോൾഡറും അൻകിത് രാജ്പൂത് ഉൾപടെ രണ്ട് ഇന്ത്യൻ പേസർമാരും ഉണ്ട്. എന്നിരുന്നാലും വുഡിന് ഒരു പകരക്കാരൻ അനിവാര്യമാണ്.

2014 ൽ ഇന്റർനാഷണൽ അരങ്ങേറ്റം കുറിച്ച ടസ്കിൻ നിലവിൽ ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച ബൗളേർസിൽ ഒരാളാണ്. മൂന്ന് ഫോർമാറ്റിലുമായി 90 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ നിന്നുമായി 108 വിക്കറ്റുകളും നേടിയിട്ടുണ്ട്. ടിട്വന്റിയിൽ എട്ടിന് താഴെ എകോണമിയിൽ പന്തെറിയുന്നുണ്ട് എങ്കിലും ഒരു വിക്കറ്റ് ടേക്കിങ് ബൗളർ ആയി പരിഗണിക്കാൻ നിലവിൽ കഴിയില്ല. മികച്ച പേസും ഇരുവശങ്ങളിലേക്കും സ്വിങ് ചെയ്യാനുള്ള കഴിവും ഉണ്ടെങ്കിലും ലൈനും ലെങ്തും തെറ്റിക്കുന്ന കാര്യത്തിലും പലപ്പോഴും പഴി കേൾക്കാറുണ്ട്.

ഒരു ബംഗ്ലാദേശ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ഗൗതം ഗംഭീർ ധാക്കയിലേക്ക് വിളിക്കുകയും, ഈ ആവശ്യം അറിയിക്കുയും ചെയ്തു, ടസ്കിന് ഓഫർ സമ്മതമാണ് എങ്കിൽ എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തി ടീമിനൊപ്പം ചേരണം എന്നാണ് ഗംഭീർ ആവശ്യപ്പെട്ടത്. ടസ്കിൻ ഈ സമയം സൗത്ത് ആഫ്രിക്കയിലാണ്. നിലവിൽ നടക്കുന്ന ഏകദിന പരമ്പര ടീമിലും, പിന്നാലെ വരുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയുടെ ടീമിലും ഭാഗമാണ്. ഈ ഓഫർ സ്വീകരിച്ചാൽ ഈ പരമ്പര നഷ്ടമാവും – ബാക്കി തീരുമാനങ്ങൾ ടസ്കിനും ബംഗ്ലാദേശ് ബോർഡും ചേർന്ന് എടുക്കണം.

ആരും വിഷമിക്കണ്ടതില്ല ആറു മാസങ്ങൾക്കപ്പുറം ഇവാന്റെ കൊമ്പന്മാർ യഥാർത്ഥ കരുത്തോടെ വരും

IPL പർപിൾ ക്യാപ് ജേതാവ്, ലോകകപ്പ് ടീം അംഗം – ഇന്ന് ഗുജറാത്തിന്റെ നെറ്റ് ബൗളർ