ഇളകി ആടുന്ന പ്രതിരോധം അരക്കിട്ട് ഉറപ്പിക്കാൻ ഇറ്റാലിയൻ മണ്ണിൽ നിന്നും ഒരു ശക്തി ദുർഗ്ഗത്തിനെ എത്തിക്കാൻ ബാഴ്‍സലോണ നീക്കം തുടങ്ങി. അറ്റലാന്റ ഫുൾബാക്ക് റോബിൻ ഗോസെൻസിനെ ആണ് ബാഴ്‌സലോണ റാഞ്ചാൻ ശ്രമിക്കുന്നത്
തങ്ങളുടെ ടീമിനെ വളരെ ആഴത്തിൽ പുനർനിർമ്മിക്കാൻ ബാഴ്‌സ തീരുമാനിച്ചതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോർഡി ആൽബയ്ക്ക് ഇടത് വിങ് ബാക്ക് സ്ഥാത്ത് ചില വെല്ലുവിളികൾ നൽകാൻ ബാഴ്‌സലോണ ലക്ഷ്യമിടുന്നതായും സ്പോർട്ട് പറയുന്നു.
സീസൺ മുഴുവൻ മികച്ച പ്രകടനം നടത്തിയ ഗോസെൻസെയാണ് ബാർസ പ്രധാനമായും ഉന്നം വയ്ക്കുന്നത്. അതോടൊപ്പം ലീപ്സിഗിലെ ഏഞ്ചലിനോയ്‌ക്കും വലൻസിയയുടെ ജോസ് ഗയയ്‌ക്കും ഒക്കെ ബാഴ്‍സയുടെ റഡാർ ലക്ഷ്യം താരങ്ങളുടെ പട്ടികയിൽ സ്ഥാനമുണ്ട്. വിലയേറിയ സൈനിങ് ആണെങ്കിലും പ്രതിരോധ നിര ശക്തിപ്പെടുത്തണ്ട സാഹചര്യം അനുവാര്യമായതിനാൽ ബാഴ്‍സ രണ്ടും കല്പിച്ചു തന്നെയാണ്.
പ്രതിരോധത്തിന് ഒപ്പം ആക്രമണത്തിൽ കൂടി വലിയ സ്വാധീനം ചെലുത്തുന്ന താരമായ ഗോസെൻസിന് ഇപ്പോൾ 26 വയസ്സ് ആണ് പ്രായം. അത് വളരെ അനുകൂലമായ ഒരു ഘടകം കൂടി ആണ്. അറ്റലാന്റയ്‌ക്കൊപ്പം 10 ഗോളുകൾ നേടുകയും എട്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു ഈ യുവ താരം.
റൊണാൾഡ് കോമാന്റെ സിസ്റ്റത്തിനായി യുവ താരം വളരെ നന്നായി പ്രവർത്തിക്കും എന്നാണ് എല്ലാവരും കരുതുന്നത്, മാത്രമല്ല നാലുപേരുടെ പ്രതിരോധത്തിൽ ഇടത് വിങ്ങിൽ പറന്നു കളിക്കാനും റോബിന് കഴിയും. നിലവിൽ അറ്റലാന്റയുമായുള്ള അദ്ദേഹത്തിന്റെ കരാർ 2022 വരെ ഉണ്ടെങ്കിലും ഒരു വർഷത്തിനകം ഏകപക്ഷീയമായി ഇത് പുതുക്കാൻ അറ്റലാന്റയ്ക്ക് അവസരമുണ്ട്. എന്നാൽ കൂടുതൽ ട്രോഫികൾക്കായി പോരാടാൻ കഴിയുന്ന ഒരു ഉയർന്ന തലത്തിലുള്ള ടീമിൽ ചേരാൻ ഗോസെൻസ് പോകാൻ ആഗ്രഹിക്കുന്നു എന്നത് ബാഴ്‍സക്ക് അനുകൂലമായ ഘടകം ആണ്.
NB:- ഈ റിപ്പോർട്ടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ, നിങ്ങൾ ഏത് തരത്തിൽ ഉള്ള സേവനം ആണ് ഞങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത് എന്നു ഞങ്ങളെ അറിയിക്കുക, നിങ്ങൾക്ക് വേണ്ട വാർത്തകളും വിശേഷങ്ങളും വീഡിയോകളും നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ പ്രതിജ്ഞാ ബദ്ധർ ആണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും ദയവായി ഞങ്ങളെ അറിയിക്കുക.
CONTENT HIGHLIGHT- Barcelona eyeing Atalanta fullback Robin Gosens