ചാമ്പ്യൻസ് ലീഗിലെ അടുത്ത നിർണ്ണായക മത്സരത്തിൽ സ്പാനിഷ് ടീം ബാർസക്ക് നേരിടാനുള്ളത് ജർമ്മൻ വമ്പന്മാർ ബയേർണിനെ. തോറ്റാൽ ബാർസ പ്രീക്വാർട്ടറിൽ കടക്കാതെ യൂറോപ്പ ലീഗ് കളിക്കേണ്ടി വരും. ഈയൊരു ഘട്ടത്തിലാണ് ബയേൺ താരം തോമസ് മുള്ളറുടെ ഒരു ഫേസ്ബുക് പോസ്റ്റിൽ ചെന്ന് ബാർസ ആരാധകരുടെ ബാർസയെ തോൽപ്പികരുതേ എന്ന തരത്തിലൊക്കെയുള്ള കമന്റ്സ് വന്നത്.
- വീണ്ടും ബാഴ്സയിലേക്ക്; മെസ്സിയെന്ന താരത്തിന് ബാഴ്സയോടുള്ള മൊഹബത്ത് അങ്ങനെയൊന്നും പോയിപോവൂല മോനെ…
- ബാഴ്സയെ രക്ഷിക്കാൻ സാവി വിളിച്ചു, അവൻ പറന്നു വന്നു…
- ഐഎസ്എല്ലിൽ വാർ സിസ്റ്റം വരുമോ? ആരാധകർക്ക് നല്ല വാർത്തകൾ പ്രതീക്ഷിക്കാം
- U-19 സൂപ്പർ സ്റ്റാർ, IPL ലെ ബാൻ, ഇന്ന് IPL ലെ ഏറ്റവും വിലയേറിയ താരം – സർ രവീന്ദ്ര റോക്സ്റ്റാർ ജഡേജ!
“ദയവ് ചെയ്ത് അടുത്ത കളി ബാർസയെ ജയിക്കാൻ അനുവദിക്കൂ”,”താങ്കൾ ബാർസയെ ജയിക്കാൻ സഹായിക്കണം”, “ബാർസ അടുത്ത കളി ജയം അർഹിക്കുന്നുണ്ട്” എന്നിങ്ങനെ പോകുന്നു കമന്റുകൾ.
നിലവിൽ തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുകയാണ് സ്പാനിഷ് ക്ലബ് എഫ് സി ബാർസലോണ. 2000-15 കാലയളവിൽ ഏറ്റവുമധികം നേട്ടങ്ങളുണ്ടാക്കിയ ക്ലബ്ബായിരുന്നു ബാർസ. നാല് ചാമ്പ്യൻസ് ലീഗടക്കം ധാരാളം കിരീടങ്ങൾ സ്വന്തമാക്കുവാൻ ഈയൊരു കാലയളവിൽ ബാർസക്ക് സാധിച്ചു.
എന്നാൽ 2015-ന് ശേഷം കാര്യങ്ങൾ ആകെ തകിടം മറിഞ്ഞു. നെയ്മർ,ചാവി,ഇനിയേസ്റ്റ തുടങ്ങിയ താരങ്ങൾ അടുത്തടുത്ത വർഷങ്ങളിൽ ടീം വിട്ടത് ബാർസയെ വലിയ രൂപത്തിൽ തന്നെ പ്രതികൂലമായി ബാധിച്ചു. തങ്ങളുടെ എക്കാലത്തേയും സൂപ്പർ താരം മെസ്സി ടീമിൽ ഉണ്ടായിട്ടും 2015 ന് ശേഷം കിരീട വളർച്ചയുടെ കാലമായിരുന്നു. ലാലീഗയിൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ചിരുന്ന ബാർസക്ക് ആകെ രണ്ട് തവണയാണ് കിരീടം നേടിയത് എങ്കിൽ 2015 ന് ശേഷം ഒരു ചാമ്പ്യൻസ് ലീഗ് കിരീടം പോലും നേടാൻ ബാർസക്കായിട്ടില്ല.