in , ,

CryCry LOLLOL AngryAngry OMGOMG LOVELOVE

ബാഴ്സയ്ക്ക് അണ്ണാക്കിൽ പണികിട്ടി ഫെറാൻ ടോറസിനെ സിറ്റിക്ക് തിരികെ നൽകണം…

പുതിയ പരിശീലകന്‍ സാവിയുടെ നിര്‍ദേശ പ്രകാരമായിരുന്നു ടോറസിനെ പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് കാറ്റാലന്‍ ക്ലബിന്റെ മുന്നേറ്റനിരയിലെത്തിച്ചത്. 46 മില്യന്‍ പൗണ്ട് നല്‍കി അഞ്ചു വര്‍ഷത്തെ കരാറിലാണ് ബാഴ്‌സലോണ താരത്തെ ടീമിലെത്തിച്ചിട്ടുള്ളത്. ഒരു ബില്യൺ യൂറോ റിലീസ് ക്ലോസും താരത്തിന്റെ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാലങ്ങൾക്കുശേഷം വളരെയേറെ സന്തോഷിച്ച ബാഴ്സലോണ ആരാധകർക്ക് അടുത്ത തിരിച്ചടി ഉടൻതന്നെ ലഭിച്ചിരിക്കുന്നു. നോർവീജിയൻ താരമായ ഏർലിംഗ് ഹാലാൻഡിനെ തങ്ങളുടെ കൂടാരത്തിലെത്തിക്കുമെന്ന് ആരാധക്കർക്ക് ബാഴ്സലോണ ഉറപ്പു നൽകിയതിന് പിന്നാലെയാണ് അവർ സ്വന്തമാക്കിയ ഫെറാൻ ടോറസിനെ സിറ്റിക്ക് തിരികെ നൽകണ്ട ഗതി വരുന്നത്‌.

താരത്തെ ക്ലബില്‍ അവതരിപ്പിച്ചെങ്കിലും ഇതുവരെ ടോറസിനെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതിനായി ശ്രമം നടത്തുന്നുണ്ടെങ്കിലും ഒരുപക്ഷെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരിക്കുകയാണെങ്കില്‍ സീസണിണില്‍ ബാക്കിയുള്ള സമയത്ത് താരത്തെ തിരിച്ച് സിറ്റിയിലേക്ക് തിരിച്ചയക്കുന്ന കാര്യവും ബാഴ്‌സലോണ പരിഗണിക്കുമെന്ന് കദേന സെർ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌.

പുതിയ പരിശീലകന്‍ സാവിയുടെ നിര്‍ദേശ പ്രകാരമായിരുന്നു ടോറസിനെ പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് കാറ്റാലന്‍ ക്ലബിന്റെ മുന്നേറ്റനിരയിലെത്തിച്ചത്. 46 മില്യന്‍ പൗണ്ട് നല്‍കി അഞ്ചു വര്‍ഷത്തെ കരാറിലാണ് ബാഴ്‌സലോണ താരത്തെ ടീമിലെത്തിച്ചിട്ടുള്ളത്. ഒരു ബില്യൺ യൂറോ റിലീസ് ക്ലോസും താരത്തിന്റെ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ ക്ലബ്ബിന് താരത്തിന് തുക മുഴുവനും നൽകാൻ കഴിയില്ലായിരുന്നു അതുകൊണ്ട് തവണകളായി നൽകാനായിരുന്നു പദ്ധതി. നോർവീജിയൻ യുവതാരത്തെ എത്തിക്കുവാനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുന്നതിനാൽ എല്ലാവരെയും ഉൾപ്പെടുത്തുക സാധ്യമല്ല അതുകൊണ്ട് ഫെറാൻ തിരികെ സിറ്റിയിലേക്ക് പോകുവാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഫൽക്കാവോയോട് തങ്ങൾ ചെയ്ത ചതി ക്രിസ്ത്യാനോയോട് ചെയ്യരുതെന്ന് യുണൈറ്റഡ് ഇതിഹാസം…

ഹോർമിപാം, ബിജോയ് ഇവർ തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്…