യഥാര്‍ത്ഥത്തില്‍ ബാഴ്സിലോണ ഇപ്പോള്‍ വന്‍ പ്രതിസന്ധിയിലാണ്…. കാണികളില്ലാതെ കഴിഞ്ഞ വര്‍ഷം കഴിച്ചത് മൂലം , പുതുതായി വന്ന ഡിപേ, അഗ്യൂറോ, ഗാര്‍ഷ്യ, എമേഴ്സണ്‍ എന്നിവരെ ലാലീഗ സാലറി ലിമിറ്റ് മൂലം രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല. മെസ്സി പേ കട്ടിന് സമ്മതിച്ചിട്ട് പോലും അയാളുടെ കോണ്‍ട്രാക്ട് പുതുക്കലും ലാലീഗ സാലറി ലിമിറ്റ് മൂലം സാധിക്കുന്നില്ല. കൊണാര്‍ഡ്, റ്റോഡിബോ, ഫിര്‍പ്പോ എന്നിവരെ വിറ്റിട്ടും ഇനിയും അവര്‍ക്ക് 2,00,000 യൂറോ സാലറിയില്‍ നിന്ന് കൂടുതല്‍ ആണ്.
ഈ സാഹചര്യത്തില്‍ ആണ് ബാഴ്സ ട്രിങ്കാവിനെ ലോണിന് വിട്ടത്. മത്തേയിസ് ഫെര്‍ണാണ്ടസിന്റെ കോണ്‍ട്രാക്ട് ടെര്‍മിനേറ്റ് ചെയ്തത്. പക്ഷേ ഫെര്‍ണാണ്ടസ് ഇതിനെതിരെ കേസിന് പോകുമെന്ന് പറഞ്ഞിട്ടുണ്ട്. ഉംറ്റിറ്റിക്കും, പ്യാജനിക്കിനും ഫ്രീ ട്രാന്‍സ്ഫര്‍ ലെറ്റര്‍ കൊടുത്തു. ഉംറ്റിറ്റി പോകാന്‍ വിസ്സമ്മതിച്ചു. കാരണം നിലവില്‍ അയാള്‍ക്ക് മറ്റൊരിടത്തും ഉയര്‍ന്ന സാലറി കിട്ടില്ല. പ്യാജനിക്കും ഇത് വരെ തിരുമാനം ആയില്ല. കുട്ടീഞ്ഞോയെ വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വാങ്ങാന്‍ ആളില്ലാത്തത് കൊണ്ട് ഇപ്പോള്‍ ലോണിന് വിടാനാണ് ശ്രമിക്കുന്നത്.
പക്ഷേ ഇവര്‍ 3 പേര്‍ പോയാലും ലാലീഗയുടെ നിയമം മൂലം അതില്‍ 25% മാത്രമേ റീ ഇന്‍വെസ്റ്റ് ചെയ്യാനാകൂ. ഇത് കൊണ്ട് ഒന്നും ബാഴ്സക്ക് മെസ്സിയെ റീസൈന്‍ ചെയ്യാന്‍ സാധ്യമല്ല. അത് കൊണ്ട് തന്നെ ആല്‍ബ, ബുസി, ഡെസ്റ്റ്, അറോജ എന്നിവരുടെ കാര്യത്തിലും കടുത്ത തിരുമാനം എടുക്കേണ്ടി വരും.
അല്ലെങ്കില്‍ ബാഴ്സക്ക് മെസ്സിയെ മറക്കേണ്ടി വരും. പക്ഷേ ബാഴ്സക്ക് മെസ്സിക് ചിലവഴിക്കുന്നതിനേകാളേറെ കൊമേഴ്സ്യല്‍ ഇന്‍കം കിട്ടുന്ന കളിക്കാരനെ വില്‍ക്കുന്നത് അവര്‍ക്ക് സാമ്പത്തികമായി വളരെയധികം ഇഫക്ട് ചെയ്യും.
കോവിഡ് പാശ്ചത്തലത്തില്‍ ചില ഇളവുകള്‍ നല്‍കാന്‍ ലാലീഗ തയ്യാറായില്ല എങ്കില്‍ ബാഴ്സയെ സംബന്ധിച്ച് വലിയൊരു പ്രതിസന്ധി ആകും ഈ സീസണില്‍ സംഭവിക്കുക.