പഴയ പ്രതാപത്തിലല്ല സ്പാനിഷ് വമ്പന്മാരായ ബാഴ്‌സ. ബദ്ധവൈരികളായ റയൽ മാഡ്രിഡ് കിരീടങ്ങൾ വാരിക്കൂട്ടുമ്പോൾ പ്രതാപ കാലത്തേക്ക് മടങ്ങേണ്ടത് ബാഴ്‌സയ്ക്ക് നിർണായകമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ബാഴ്‌സയുടെ നിലവിലെ അവസ്ഥയ്ക്കുള്ള കാരണം. അതിനാൽ മികച്ച താരങ്ങളെ വാങ്ങുന്നതിൽ അവർക്ക് തടസ്സമുണ്ട്. എങ്കിലും 3 താരങ്ങളെ വിറ്റ് ഒരു സൂപ്പർ താരത്തെ വാങ്ങിക്കാനുള്ള നീക്കത്തിലാണ് എഫ്സി ബാഴ്‌സലോണ.
ഫൈനലിസ്മ ഉപേക്ഷിച്ചിട്ടില്ല; പുതിയ തിയ്യതിയുടെ കാര്യത്തിലുള്ള അപ്‌ഡേറ്റ് പുറത്ത്
നിക്കോ വില്യംസിനായി ട്രാൻസ്ഫർ വിൻഡോയുടെ തുടക്കത്തിൽ ബാഴ്‌സ് നീക്കങ്ങൾ നടത്തിയെങ്കിലും അതൊക്കെയും പരാജയപ്പെടുകയായിരുന്നു. ഇപ്പോഴിതാ അവരുടെ ലക്ഷ്യം സീരി എ ക്ലബ് എസി മിലാന്റെ പോർച്ചുഗീസ് വിങ്ങർ റാഫേൽ ലിയോയിലേക്കാണ്. അതിനായി 3 താരങ്ങളെ വിൽക്കാനുള്ള നീക്കത്തിലാണ് ബാഴ്‌സ.
റയലിന്റെ വജ്രായുധത്തെ റാഞ്ചാൻ സിറ്റി; നടക്കില്ലെന്ന് റയൽ, വേണമെങ്കിൽ എൻഡ്രിക്കിനെ തരാമെന്ന് പെരസ്
ഉറുഗ്വേയൻ സെന്റർ ബാക്ക് റൊണാൾഡോ അറോഹോയെ മിലാന് നൽകി പകരം റാഫേൽ ലിയോയെ സ്വാപ്പ് ഡീലിൽ സ്വന്തമാക്കാനാണ് ബാഴ്‌സ ശ്രമിക്കുന്നത്. ഈ നീക്കം വിജയിച്ചില്ല എങ്കിൽ 3 താരങ്ങളെ വിറ്റ് ലിയോയുള്ള പണം സമ്പാദിക്കാനുള്ള നീക്കം ബാഴ്‌സ നടത്തുന്നുണ്ട്. പ്രതിരോധ താരം റൊണാൾഡ് അറോഹോ, അൻസു ഫാറ്റി, ഫെറൻ ടോറസ് എന്നിവരെ വിറ്റഴിക്കാനാണ് ബാഴ്‌സയുടെ നീക്കം.
മെസ്സിയില്ല, പകരം അർജന്റീനയ്ക്ക് പുതിയ നായകൻ; 3 പേരെ പരിഗണിച്ച് സ്കലോണി
നിലവിൽ റാഫേൽ ലിയോയുടെ റിലീസിംഗ് ക്ളോസ് 175 മില്യനാണ്. ഈ തുക കണ്ടെത്താനാണ് ബാഴ്‌സയുടെ ശ്രമം. നേരത്തെ മെസ്സിയെ സ്വന്തമാക്കാനും ബാഴ്‌സ് ചില യുവതാരങ്ങളെ വിൽക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ അതെല്ലാം പരാജയപ്പെടുകയായിരുന്നു.
പരിക്ക് മാറി മെസ്സിയെത്തുന്നു; തിയ്യതിയും തീരുമാനമായി
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ബാഴ്‌സ പ്രതിസന്ധി ഒഴിവാക്കാനാണ് കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയ ഗുണ്ടോകനെ സിറ്റിയ്ക്ക് ഫ്രീ ട്രാൻസ്ഫറിൽ നല്കിയത്. താരത്തിന്റെ ഭീമൻ ശമ്പളം ഒഴിവാക്കാനായിരുന്നു ഈ നീക്കം.
index: Barcelona willing to offer Ronald Araujo as part of swap deal to sign 25-year-old star: Reports