സാമ്പത്തികമായി വലിയ പ്രതിസന്ധിയിലൂടെയാണ് ബാഴ്‌സ കടന്ന് പോകുന്നത്. പുതിയ താരങ്ങളെ രെജിസ്റ്റർ ചെയ്യാൻ പോലും പല താരങ്ങളെയും കൈ വിടേണ്ട അവസ്ഥ ബാഴ്‌സയ്ക്കുണ്ട്. ഈ പ്രതിസന്ധി സമയത്തും വളരെ തന്ത്രപൂർവ്വമായി ട്രാൻസ്ഫർ മാർക്കറ്റിൽ ഇടപെടൽ നടത്തുകയാണ് ക്ലബ്.
സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം അത്ലെറ്റിക്കോ ബിൽബാവോയുടെ യുവതാരം നിക്കോ വില്യംസിനെ സ്വന്തമാക്കാൻ ബാഴ്‌സ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ബാഴ്‌സ ഈ നീക്കം നടത്തിയിരിക്കുന്നു. എന്നാൽ ഈ നീക്കം പരാജയപ്പെടുകയായിരുന്നു. എന്നാൽ താരത്തെ സ്വന്തമാക്കാൻ പുതിയ അടവ് പുറത്തെടുത്തിരിക്കുകയാണ് ബാഴ്‌സയിപ്പോൾ.
റയലിനെതിരെ പന്ത് തട്ടാൻ റോണോ; റയൽ മാഡ്രിഡും അൽ നസ്‌റും നേർക്ക് നേർ ഏറ്റുമുട്ടുന്നു
സാക്ഷാൽ ലയണൽ മെസ്സി ബാഴ്‌സയിൽ അണിഞ്ഞ പത്താം നമ്പർ ജേഴ്സി തരാമെന്നാണ് ബാഴ്‌സയുടെ പുതിയ വാഗ്‌ദനം. ബാഴ്‌സ തിരഞ്ഞെടുക്കയാണ് എങ്കിൽ മെസ്സിയുടെ പത്താം നമ്പർ ജേഴ്സി തരാമെന്ന് ക്ലബ് താരത്തെ അറിയിച്ചതായാണ് സ്പാനിഷ് മാധ്യമങ്ങൾ പങ്ക് വെയ്ക്കുന്ന റിപ്പോർട്ട്.
നേരത്തെ താരത്തിന് ബാഴ്‌സയിലേക്ക് വരാൻ താൽപര്യമുണ്ടായിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ക്ലബ് താരത്തിനായുള്ള നീക്കങ്ങൾ വൈകിപ്പിച്ചതോടെയാണ് താരം അത്ലറ്റികോ ബിൽബാവോയിൽ തുടരാൻ തീരുമാനിച്ചത്.
ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന് പരിക്ക്; അടുത്ത മത്സരം ആശങ്കയിൽ
എന്നാൽ താരത്തെ എങ്ങനെങ്കിലും ക്ലബ്ബിലേക്ക് എത്തിക്കാനാണ് ബാഴ്‌സയുടെ ശ്രമം. അതിന്റെ ഭാഗമായാണ് താരത്തിനിപ്പോൾ മെസ്സിയുടെ ജേഴ്‌സി നമ്പർ വാഗ്ദാനം ചെയ്തത്.