in

ബാഴ്സലോണ തിരികെ വരും അല്ലെങ്കിൽ അവൻ തിരികെ കൊണ്ടുവരും

ചാവി എങ്ങനെയുള്ള മാനേജർ ആവും എന്നതിന് ഒരു ഐഡിയ എല്ലാവർക്കും ഉണ്ടായിരുന്നു. ഇൻ്റർവ്യുസിൽ എല്ലാം പ്യുവർ ബാർസ ഡിഎൻഎ സംസാരിച്ചു വന്ന ചാവി തീർത്തും ഒരു പ്യുവരിസ്റ്റ് ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നയിടത്ത് അയാൾ സർപ്രൈസ് ചെയ്യിക്കുകയാണ്. റൊണാൾഡ് അറോഹോയുടെ ഡ്യുവൽ വിന്നിങ്നെപ്പറ്റി സംസാരിക്കുന്ന ചാവിയെ തെല്ലൊരു അത്ഭുതത്തോടെയേ കാണാനാവൂ.

Xavi back to Barcelona

മുൻവിധികളുടെ അകമ്പടിയോടെയാണ് ചാവി ഹെർണാൻഡസ് ബാഴ്‌സലോണയുടെ മാനേജർ സ്ഥാനം ഏറ്റെടുക്കുന്നത്. ലാംപാർഡ് പിർലോ കൂമൻ തുടങ്ങി ക്ലബ് ലെജൻഡുകളുടെ കോച്ചിംഗ് ഫീൽഡിലെ പരാജയം ചൂണ്ടിക്കാട്ടി കേവലം ഖത്തറിലെ ഒരു ടീമിനെ മാത്രം പരിശീലിപ്പിച്ച ഒരാളെ എങ്ങനെ ഈ ജോലി ഏൽപ്പിക്കും എന്ന തികച്ചും ന്യായമായ ചോദ്യം അയാളുടെ മേൽ വീണിരുന്നു.

നവംബറിൽ ഈ ടീമേറ്റെടുക്കുമ്പോൾ ബാഴ്സലോണയുടെ അറ്റാക് ;ലൂക് ഡി യോങ് ,ബി ടീമിൽ നിന്നുള്ള ഫെറാൻ ജൂട്ഗ്ല ,അബ്ദെ.എതിർ ടീമിൻ്റെ ഓരോ ഷോട്ടും ഗോൾ ആവുന്ന തരത്തിൽ പെർഫോം ചെയ്യുന്ന ഡിഫൻസ്.ചാവിയെക്കാത്ത് ക്യാമ്പ് നൗവിൽ ഉണ്ടായിരുന്നത് ആൻ എയർ ഓഫ് അൺസെർട്ടൻ്റിയാണ്. ടോപ്4 കിട്ടുമോ,UCL ഗ്രൂപ്പ് കടക്കുമോ,വിൻ്ററിൽ സൈനിങ് ഉണ്ടാവുമോ അങ്ങനെ നീണ്ട ആധികൾ. സീനിയർ താരങ്ങളെ ചുറ്റിയുള്ള ടോക്സിക് ചർച്ചകൾ…

ചാവി എങ്ങനെയുള്ള മാനേജർ ആവും എന്നതിന് ഒരു ഐഡിയ എല്ലാവർക്കും ഉണ്ടായിരുന്നു. ഇൻ്റർവ്യുസിൽ എല്ലാം പ്യുവർ ബാർസ ഡിഎൻഎ സംസാരിച്ചു വന്ന ചാവി തീർത്തും ഒരു പ്യുവരിസ്റ്റ് ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നയിടത്ത് അയാൾ സർപ്രൈസ് ചെയ്യിക്കുകയാണ്. റൊണാൾഡ് അറോഹോയുടെ ഡ്യുവൽ വിന്നിങ്നെപ്പറ്റി സംസാരിക്കുന്ന ചാവിയെ തെല്ലൊരു അത്ഭുതത്തോടെയേ കാണാനാവൂ.

ക്ലബിന് വേണ്ടി കളിക്കാൻ രണ്ടാമത് ആലോചിക്കുന്നവർക്ക് സ്ഥാനമില്ല എന്ന് പറഞ്ഞ് ബോർഡ് ഡെമ്പേലെയെ എക്‌സൈൽ ചെയ്യുമ്പോൾ ചാവി പ്രാഗ്മാടിക് ആയ സമീപനമാണ് അവിടെയും സ്വീകരിക്കുന്നത്. ഒരിക്കൽ ക്ലബ് വിട്ട എറിക് ഗാർസിയ പോലുള്ള കളിക്കാരെ തിരിച്ചെടുക്കരുത് എന്ന് പറഞ്ഞയാൾ തന്നെയാണ് അദാമക്കും എറികിനും ഇമ്പോർട്ടൻ്റ് റോൾസ് കൊടുത്ത് ഫലമുണ്ടാക്കുനത്. സ്ഥിരത ഇല്ലായ്മക്കിടയിലും, 1V1 എബിലിറ്റിയും ക്രിയേട്ടിവിറ്റിയും ടൂ ഗുഡ് ടൂ ബി വേസ്റ്റഡ് ഓൺ ദി സ്റ്റാൻഡ്സ് എന്ന് മനസ്സിലാക്കുന്ന എൽ മയെസ്ട്രോയുടെ വിസ്ഡം ഉസ്മാനെ ഡെമ്പലേയുടെ കംബാക്കിനാണ് വഴിയിടുന്നത്. അടാമ ട്രയോറെയെ ആവശ്യത്തിന് സപ്പോർട്ട് കൊടുത്തും മൈക്രോ മാനേജ് ചെയ്തും ടീമിന് അസറ്റ് ആക്കി മാറ്റുന്നു ചാവി.

Xavi back to Barcelona

ഒബാമയാങ്ങിനെ പറ്റി ഒന്നെ പറയാനുള്ളൂ ,”എ ഗിഫ്റ്റ് ഫ്രം ദി ഹെവൻസ് “. എല്ലാവരും ആദ്യ നോട്ടത്തിൽ ഒന്ന് നെറ്റി ചുളിച്ച നോക്കിയ ട്രാൻസ്ഫർ,രണ്ടാം വായനയിൽ ഒരു വേൾഡ് ക്ലാസ് സ്ട്രൈകറുടെ ക്ലാസ് എന്തെന്ന് മനസ്സിലാക്കി തരുന്നുണ്ട്. സുവാരസിനും ലൂക് ഡി യോങ്ങിനും തരാൻ കഴിയാതിരുന്ന ആ എക്സ്ട്രാ യാർഡ് ഓഫ് പെയ്സ്,പ്രസിങ്ങിലെ ഇൻ്റൻസിറ്റി,എടുക്കുന്ന ഓരോ റൺസിലും പാക്ക് ചെയ്യുന്ന ത്രറ്റ്, ഓരോ ചാൻസിൻ്റെയും അറ്റത്ത് എത്തിപെടാനുള്ള ഡിറ്റർമിനേഷൻ,ദി റിയൽ ഗെയിം ചെയ്ഞ്ചർ! ടെക്നിക്കലി സൂപർബ് ആയ ബാർസലോണ മിഡ്ഫീൽഡ് അടുത്ത കാലങ്ങളിൽ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. ടോറസിൻ്റെയും ഓബയുടെയും ഓഫ് ദി ബോൾ മൂവ്സും, ഡിമ്പേലെയുടെ ഇടതുകാലും കൊണ്ട് വരുന്ന ബാലൻസിൽ ആ മിഡ്ഫീൽഡ് കൂടിയാണ് അൺലീഷ് ചെയ്യപ്പെടുന്നത്.

പെഡ്രി ഗാവി ബുസി ഫ്രെങ്കി എല്ലാവരും തന്നെ മികച്ച ഇൻ്റൻസിട്ടിയിൽ തന്നെയാണ് കളിക്കുന്നത്. ഫിസിക്കലി സ്ട്രഗിൾ ചെയ്തിരുന്ന ടീമിൽ ആ നിലയിലും മുന്നേറ്റമാണ്. ഫൈനൽ തേർഡിൽ തന്നെ പ്രസ് ചെയ്ത് സെക്കൻഡ് ബോൾസും മറ്റും വിൻ ചെയ്ത് പെട്ടെന്ന് ചാൻസ് ഉണ്ടാക്കാൻ ബാർസക്കിന്ന് സാധിക്കുന്നു. ഐഡിയാസ്,അത് നടപ്പാക്കാനുള്ള കഴിവ്, സാഹചര്യം അറിഞ്ഞു കളിക്കാനുള്ള മിടുക്ക്, പേഴ്സനാലിട്ടി, ഇതൊക്കെ ഉണ്ടെങ്കിൽ ടോപ് ലെവൽ മാനേജിങ് എക്സ്പീരിയൻസ് വലിയ കാര്യമല്ല എന്ന് ചാവി തെളിയിക്കുന്നു.

അഞ്ച് മാസത്തിനിപ്പുറം ബാർസക്ക് സ്ക്വാഡ് ബിൽഡിങ്ൻ്റെ ഒരു ബ്ലൂപ്രിൻ്റ് ഏറെക്കുറെ വ്യക്തമാണ്. UCL നിന്ന് ഔട്ട് ആയി,ലീഗ് ജയിക്കാനുള്ള സാധ്യത വിദൂരമാണെങ്കിലും ഇവിടെ ഹാപി ആണ്. കാരണം ഇന്നിവിടെ നഷ്ടപെട്ട ഐഡൻ്റിറ്റിയുടെ തിരിച്ചു വരവാണ് ഓരോ ആഴ്ചയും വിറ്റ്നസ് ചെയ്യുന്നത്. ബാർസയെ ബാർസ ആക്കിയ ഫണ്ടമൻ്റൽസിലേക്കുള്ള തിരിച്ചു പോക്കാണ്.സമ്മർ വിൻഡോയിൽ ക്ലബ് എങ്ങനെ മൂവ് ചെയ്യുന്നു എന്നതാണ് ഇപ്പൊ ഉറ്റുനോക്കുന്നത്. റീബിൽഡ്ൻ്റെ സാമ്പിൾ മാത്രമാണ് ഇപ്പൊ കാണുന്നത്. ശരിക്കുള്ള വിഷൻ കംപ്ലീറ്റ് ആവാൻ കുറച്ചു കൂടി വെയ്റ്റ് ചെയ്യാം.യൂറോപ്പിൻ്റെ തലപ്പത്തേക്ക് ഒരു റിട്ടേൺ ജേർണി, ആൻഡ് ദാറ്റ് ഇസ് എക്‌സൈറ്റിങ്!

വിക്ടർ അണ്ണൻ മാന്യനാണ്, ഉള്ളത് അതുപോലെ പറഞ്ഞു,

കേരളാ ബ്ലാസ്റ്റേഴ്‌സിനെ വിടാതെ എംവിഡി; നിയമനീക്കത്തിന് ഒരുങ്ങി ബ്ലാസ്റ്റേഴ്‌സ്