in

ബാർസിലോണ വിമൻസ് ടീം ട്രിപ്പിൾ കിരീടവുമായി ചരിത്രം കുറിച്ചു

ഞായറാഴ്ച രാത്രി ലെവാന്റെയെ 4-2 ന് തോൽപ്പിച്ച് ബാഴ്സലോണ ഫെമെനി കോപ്പ ഡി ലാ റെയ്ന വിജയിക്കുകയും ചരിത്രപരമായ ഒരു ട്രെബിൾ പൂർത്തിയാക്കുകയും ചെയ്തു.

ലൂയിസ് കോർട്ടസിന്റെ ടീം ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിയെ മലർത്തിയടിച്ചു സ്വന്തമാക്കിയ ബാർസിലോണ വിമൻസ് ടീമിന് ഇരട്ടി മധുരമായി Copa de Reina കിരീട ധാരണം. സ്പാനിഷ് കപ്പിലും ബാർസിലോണ വിമൻസ് ടീം മുത്തമിട്ടിരുന്നു.

ബാർസിലോണ മെൻസ് ടീം കോപ്പ ഡെൽ റേ കിരീട നേട്ടത്തിൽ മാത്രം ഒതുങ്ങി നിൽക്കുമ്പോൾ ആണ് വിമൻസ് ടീമിന്റെ ചരിത്ര നേട്ടം. പുരുഷ വനിതാ ടീമുകൾ ട്രെബിൽ കിരീടം നേടുന്ന ആദ്യ ടീമായി ബാർസിലോണ’

Copa de Reina കിരീട ധാരണം ബാഴ്‌സ ഫെമെനിക്കുള്ള ഒരു സ്വപ്ന സീസണാക്കി മാറ്റി ഒപ്പം പുരുഷന്മാരുടെയും വനിതകളുടെയും ടീമുകൾക്കൊപ്പം ട്രെബിളുകൾ നേടിയ ആദ്യത്തെ ക്ലബ്ബായി കറ്റാലിയൻ ക്ലബ് മാറി.

അഭിനന്ദനങ്ങൾ ബാർസ ഫെമെനി!

പെരുമഴ പോലെ ഇന്ത്യൻ സൂപ്പർ ലീഗിൽ ട്രാൻസ്ഫറുകളുടെ പ്രളയം

ലോകത്തിലെ രണ്ടു ശക്തരായ പ്രൊ റെസ്ലിംഗ് കമ്പനികൾ കൈ കോർക്കുന്നു