in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

പരാതികൾക്ക് പരിഹാരം;സഞ്ജുവിന്റെ കാര്യത്തിൽ ബിസിസിഐയുടെ നിർണായക തീരുമാനമെത്തുന്നു

മലയാളി താരം സഞ്ജു സാംസന്റെ കാര്യത്തിൽ നിർണായക തീരുമാനമെടുക്കാൻ ബിസിസിഐ ഒരുങ്ങുന്നതായി റിപോർട്ടുകൾ. സഞ്ജുവിന്റെ നിലവിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് ബിസിസിഐ പുതിയ തീരുമാനത്തിനൊരുങ്ങുന്നത്. അയർലണ്ടിനെതിരെയുള്ള രണ്ടാം ടി20യിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. 4 സിക്സറുകളും 9 ബൗണ്ടറിയും ഉൾപ്പെടെ 42 പന്തിൽ നിന്ന് 77 റൺസാണ് സഞ്ജു അടിച്ചു കൂട്ടിയത്. സാഹചര്യത്തിലാണ് ബിസിസിഐയുടെ നിർണായക തീരുമാനം

മലയാളി താരം സഞ്ജു സാംസന്റെ കാര്യത്തിൽ നിർണായക തീരുമാനമെടുക്കാൻ ബിസിസിഐ ഒരുങ്ങുന്നതായി റിപോർട്ടുകൾ. സഞ്ജുവിന്റെ നിലവിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് ബിസിസിഐ പുതിയ തീരുമാനത്തിനൊരുങ്ങുന്നത്. അയർലണ്ടിനെതിരെയുള്ള രണ്ടാം ടി20യിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. 4 സിക്സറുകളും 9 ബൗണ്ടറിയും ഉൾപ്പെടെ 42 പന്തിൽ നിന്ന് 77 റൺസാണ് സഞ്ജു അടിച്ചു കൂട്ടിയത്.

ആദ്യമത്സരത്തിൽ ഓപണർ ഋതുരാജ് ഗൈക്വഡിന് പരിക്കേറ്റത് കൊണ്ടായിരിക്കാം സഞ്ജുവിന് രണ്ടാം ടി20 യുടെ ആദ്യ ഇലവനിൽ അവസരം ലഭിച്ചത്. കിട്ടിയ അവസരം കൃത്യമായി ഉപയോഗിക്കാൻ സഞ്ജുവിനായി. ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമാവണം, അല്ലെങ്കിൽ ടി20 ലോകകപ്പ് സ്‌ക്വാഡിൽ അംഗമാവണം എന്ന ഉറച്ച ആഗ്രഹത്തോടെയാണ് സഞ്ജു ബാറ്റേന്തിയത് എന്നത് സഞ്ജുവിന്റെ പ്രകടനം കണ്ടവർക്ക് മനസിലാവും. അനാവശ്യ ഷോട്ടുകൾക്ക് മുതിരാതെ കൃത്യമായി പക്വമായി ബാറ്റ് ചെയ്യാൻ സഞ്ജുവിന് സാധിച്ചു.

ഇത്തരത്തിൽ സഞ്ജുവിന്റെ മികച്ച ബാറ്റിങ്ങിലുപരി അദ്ദേഹത്തിൻറെ പക്വമായ സമീപനം ബിസിസിഐയുടെ ശ്രദ്ധ പതിയാൻ കാരണമായിട്ടുണ്ട്. പുറത്ത് വരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. സഞ്ജുവിന് ഇനിയും അവസരം നൽകാൻ ബിസിസിഐ ഒരുങ്ങുന്നു എന്നാണ്. ഇംഗ്ളണ്ടുമായി ഇനി നടക്കാനിരിക്കുന്ന ടി20 പരമ്പരയിലും സഞ്ജുവിന് കൂടുതൽ അവസരം നൽകാനാണ് സെലക്ടർമാരുടെ തീരുമാനം.

സഞ്ജുവിന് അവസരം നൽകുന്നില്ല എന്ന ആരാധകരുടെ പരാതി ഇതോടെ അവസാനിക്കും. പക്ഷെ ഇനി കിട്ടാൻ പോകുന്ന അവസരങ്ങളിൽ തിളങ്ങിയാൽ മാത്രമേ സഞ്ജുവിന് ഇന്ത്യയുടെ ദേശീയ ടീമിൽ സാന്നിധ്യമാവാൻ സാധിക്കൂ. ഒരു മലയാളി താരമെന്ന നിലയിൽ സഞ്ജുവിന് കൂടുതൽ അവസരം ലഭിക്കാനും കിട്ടിയ അവസരം കൃത്യമായി ഉപയോഗിച്ച് ദേശീയ ടീമിന്റെ സ്ഥിര സാന്നിധ്യമായി സഞ്ജു മാറാനാണ് ആരാധകരുടെ ആഗ്രഹം.

ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിൽ കിട്ടിയ അവസരം മുതലാക്കാനായാൽ ചിലപ്പോൾ വരാനിരിക്കുന്ന ലോകകപ്പ് സ്‌ക്വാഡിൽ ഋഷഭ് പന്തിന് പിറകെ ഇന്ത്യയുടെ സെക്കൻഡറി വിക്കറ്റ് കീപ്പർ ബാറ്റർ ആയി സഞ്ജുവിനെ തിരഞ്ഞെടുക്കാനുള്ള സാധ്യതകളുമുണ്ട്.

ഇന്ത്യൻ ഫുട്ബോളിൽ രാജിയും പുറത്താക്കലും..

മറ്റൊരു യുവ താരത്തെ കൂടി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് നൽകാൻ ബ്ലാസ്റ്റേഴ്‌സ്..