in , ,

AngryAngry LOLLOL CryCry LOVELOVE OMGOMG

സഞ്ജുവിനെ ടി20 ലോകകപ്പിൽ ഉൾപ്പെടുത്താൻ ബിസിസിഐക്ക് പദ്ധതിയുണ്ടായിരുന്നു; പക്ഷെ തടസ്സാമായത് രണ്ട് താരങ്ങൾ

സഞ്ജുവിനെ പരിഗണിക്കാമെന്ന് ബിസിസിഐ ഉറപ്പ് നൽകിയതായി ചില മാധ്യമങ്ങളും ഉറപ്പ് റിപ്പോർട്ട്‌ ചെയ്തിരുന്നു. അതിനാൽ തന്നെ ലോകകപ്പ് സ്ക്വാഡിൽ സഞ്ജു ഉണ്ടാവുമെന്ന് ആരാധകർ ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാൽ എല്ലാം പ്രതീക്ഷകളെയും തെറ്റിച്ച് കൊണ്ടായിരുന്നു ബിസിസിഐയുടെ പ്രഖ്യാപനം. സഞ്ജുവിനെ സ്റ്റാൻഡ് ബൈ സംഘത്തിൽ പോലും ഉൾപ്പെടുത്തിയില്ല എന്ന് മാത്രമല്ല, മോശം ഫോമിലുള്ള പന്തിന് വീണ്ടും അവസരം നൽകുകയും ചെയ്തു.

ടി20 ലോകകപ്പിലേക്ക് മലയാളി താരം സഞ്ജുസാസണെ പരിഗണിക്കാത്തതിലുള്ള പ്രതിഷേധം വ്യാപകമാവുകയാണ്. വിക്കറ്റിന് പിന്നിലും ബാറ്റിംഗിലും റിഷബ്‍ പന്ത് പരാജയപ്പെട്ടത്തോടെ പന്തിന് പകരം സഞ്ജുവിനെ കൊണ്ട് വരണമെന്ന് ആരാധകർ ആവശ്യപ്പെട്ടിരുന്നു.

സഞ്ജുവിനെ പരിഗണിക്കാമെന്ന് ബിസിസിഐ ഉറപ്പ് നൽകിയതായി ചില മാധ്യമങ്ങളും ഉറപ്പ് റിപ്പോർട്ട്‌ ചെയ്തിരുന്നു. അതിനാൽ തന്നെ ലോകകപ്പ് സ്ക്വാഡിൽ സഞ്ജു ഉണ്ടാവുമെന്ന് ആരാധകർ ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാൽ എല്ലാം പ്രതീക്ഷകളെയും തെറ്റിച്ച് കൊണ്ടായിരുന്നു ബിസിസിഐയുടെ പ്രഖ്യാപനം. സഞ്ജുവിനെ സ്റ്റാൻഡ് ബൈ സംഘത്തിൽ പോലും ഉൾപ്പെടുത്തിയില്ല എന്ന് മാത്രമല്ല, മോശം ഫോമിലുള്ള പന്തിന് വീണ്ടും അവസരം നൽകുകയും ചെയ്തു.

എന്ത് കൊണ്ടാണ് സഞ്ജുവിനെ ഇങ്ങനെ തഴയുന്നത് എന്ന ചോദ്യം ഇതോടെ ഉയരുകയും ചെയ്തു. ബിസിസിഐ ഞ്ജുവിനെ പരിഗണിക്കാത്തതിൽ പുതിയ കാരണങ്ങലൊന്നുമില്ല. സഞ്ജു വേണ്ട എന്ന തീരുമാനം തന്നെയാണ് ഇതിന് പിന്നിലുള്ളത്.

സഞ്ജുവിനെ ലോകക്കപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്താൽ ബിസിസിഐ ആദ്യഘട്ടത്തിൽ തയാറായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. റിഷബ്‍ പന്ത്, ദിനേശ് കാർത്തിക് എന്നീ പേരുകളിൽ ഒരാളെ ഒഴിവാക്കി സഞ്ജുവിന് അവസരം നൽകാനായിരുന്നു ബിസിസിഐ ആദ്യഘട്ടത്തിൽ ആലോചിച്ചത്.

എന്നാൽ പന്തിന് ഒഴിവാക്കുന്നത് മികച്ച തീരുമാനം ആയിരിക്കില്ല എന്ന നിഗമനത്തിലേക്ക് ബിസിസിഐ എത്തുകയായിരുന്നു. കൂടാതെ ദിനേശ് കാർത്തിക്ക് മികച്ച ഫിനിഷിങ് നടത്തുന്നതും പുതിയ ഒരാളെ ഫിനിഷിങ് പൊസിഷനിലേക്ക് കൊണ്ട് വരുന്നത് ഉചിതമായിരിക്കില്ല എന്ന അഭിപ്രായവും ആദ്യഘട്ടത്തിൽ ബിസിസിഐ ടീമിൽ ഉൾപ്പെടുത്താൻ ശ്രമിച്ച സഞ്ജുവിന്റെ കാര്യത്തിൽ തിരിച്ചടിയായി.

ലീഗ് തുടങ്ങാൻ ദിവസങ്ങൾ ബാക്കി; ഈ നീക്കം ബ്ലാസ്റ്റേഴ്‌സിന് പണിയാകും

ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ഫ്രീകിക്ക് ഗോൾ വീഡിയോ ഇതാ??