നേരത്തെ പ്രഖ്യാപിച്ച റീടെന്‍ഷന്‍ നയത്തില്‍ ബിസിസിഐ മാറ്റം വരുത്താൻ ശ്രമിക്കുന്നതായി റിപോർട്ടുകൾ. നിലനിര്‍ത്തുന്ന കളിക്കാരെ പ്രഖ്യാപിക്കാനുള്ള സമയപരിധി അടുത്തിരിക്കെയാണ് ബിസിസിഐ നിലപാട് മാറ്റാൻ ഒരുങ്ങുന്നത്.എന്നാൽ പുതിയ നീക്കം ടീമുകൾക്ക് ഗുണകരമാവുന്നതാണ്.
ALSO READ: 2 ഇന്ത്യൻ സൂപ്പർ താരങ്ങൾ പുറത്ത്; നിലനിർത്തേണ്ട താരങ്ങളുടെ കാര്യത്തിൽ മുംബൈ ഇന്ത്യൻസിൽ തീരുമാനമായി
നാലോ അഞ്ചോ ക്യാപ്ഡ് താരങ്ങളെയും ഒന്നോ രണ്ടോ അണ്‍ ക്യാപ്ഡ് താരങ്ങളെയുമടക്കം ആറു താരങ്ങളെയാണ് മെഗാ താരലേലത്തിന് മുന്നോടിയായി നിലനിര്‍ത്താനാവുക. ഇതില്‍ നിലനിര്‍ത്തുന്ന ആദ്യ താരത്തില്‍ 18 കോടി രണ്ടാമത്തെ താരത്തിന് 14 കോടി, മൂന്നാമത്തെ താരത്തിന് 11 കോടി നാലാമത്തെ താരത്തിന് വീണ്ടും 18 കോടി അഞ്ചാമത്തെ താരത്തിന് വീണ്ടും 14 കോടി എന്നിങ്ങനെയായിരുന്നു ബിസിസിഐ നിര്‍ദേശിച്ചിരുന്നത്. എന്നാൽ ഇതിൽ തുകയുടെ കാര്യത്തിൽ ബിസിസിഐ മാറ്റം കൊണ്ട് വരാൻ ഒരുങ്ങുകയാണ്.
ALSO READ: ഡൽഹിയിൽ ട്വിസ്റ്റ്; പന്തിനെ നായക സ്ഥാനത്ത് നിന്ന് മാറ്റുന്നു; പകരം മറ്റൊരു താരം
പുതിയ നിര്‍ദേശമനുസരിച്ച് ആദ്യം നിലനിര്‍ത്തുന്ന അഞ്ച് താരങ്ങള്‍ക്കായി ചെലവഴിക്കുന്ന തുകയില്‍ ഓരോ താരത്തിനും നിശ്ചിത തുക നിശ്ചയിച്ചിരുന്നത് മാറ്റി ആകെ ചെലവഴിക്കാവുന്ന 75 കോടിയില്‍ ഓരോ താരത്തിനും എത്ര കോടി കൊടുക്കണമെന്ന് ടീമുകള്‍ക്ക് തീരുമാനമെടുക്കാനാവും. ഇതോടെ നിലനിർത്തേണ്ട താരങ്ങളുടെ തുകയുടെ കാര്യത്തിൽ ടീമുകൾക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാൻ സാധിക്കും.
സഞ്ജുവിനൊപ്പം മറ്റൊരു താരത്തെ കൂടി 18 കോടിയ്ക്ക് നിലനിർത്താനൊരുങ്ങി രാജസ്ഥാൻ
പുതിയ നിയമത്തോടെ നിലനിര്‍ത്തുന്ന ഒരു താരത്തിന് എത്ര കോടി വേണമെങ്കിലും ചിലവഴിക്കാൻ ടീമിന് സാധിക്കും. ഈ നിര്‍ദേശത്തിന്‍റെ ചുവടുപിടിച്ചാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് നിലനിര്‍ത്തുന്ന താരങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ ഹെന്‍റിച്ച് ക്ലാസന് 23 കോടി നല്‍കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നത്.
ആശ്വാസം; ഇമ്പാക്ട് പ്ലേയർ നിയമം ബിസിസിഐ പിൻവലിച്ച് തുടങ്ങി
പുതിയ നിയമത്തോടെ താരങ്ങൾക്ക് കൂടുതൽ പ്രതിഫലം ലഭിക്കുകയും ചെയ്യും. ടീമുകൾക്ക് നേരത്തെ നിശ്ചയിച്ച തുകകൾ ബാധമാവുകയും ചെയ്യില്ല.
source: Huge Twist In IPL 2025 Retention Purse Rules, Says Report. It Involves Rs 75 Crore