അടുത്ത വർഷത്തെ ഐപിഎല്ലിനായുള്ള മെഗാ ലേലത്തിന് മുമ്പ് എത്ര താരങ്ങളെ നിലനിർത്താമെന്ന കാര്യത്തിൽ ബിസിസിഐ തിരുമാനത്തിലെത്തിയതായി ക്രിക്ക് ബസ്സിന്റെ റിപ്പോർട്ട്. നേരത്തെ ടീമുകളിൽ പലരും കൂടുതൽ താരങ്ങളെ നിലനിർത്താനുള്ള ആവശ്യം ഉന്നയിച്ചിരുന്നു. ഇത് മുഖവിലക്കെടുത്താൻ ബിസിസിഐയുടെ പുതിയ തീരുമാനം.
ALSO READ: സ്മിത്ത് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു, അതും നായകനായി; ആഗ്രഹം പ്രകടിപ്പിച്ച് രണ്ട് ടീമുകൾ
ആറു താരങ്ങളെ ഒരു ടീമിന് നിലനിർത്താൻ കഴിയുന്ന രീതിയിലുള്ള തിരുമാനത്തിലേക്കാണ് ബിസിസിസിഐ പോകുന്നതെന്നാണ് റിപോർട്ടുകൾ. ആർടിഎം അടക്കം ആറു താരങ്ങളെ നിലനിർത്താനുള്ള സാധ്യതയാണ് ബിസിസിഐ അനുവദിക്കാൻ പോകുന്നത്.
ALSO READ: പന്തിനെ മാറ്റൂ..പകരം സഞ്ജുവിനെ കൊണ്ട് വരൂ; ഗംഭീറിന് നിർദേശം
4 താരങ്ങളെ ലേലത്തിന് മുമ്പും രണ്ട് താരങ്ങളെ ലേലത്തിൽ ആർടിഎം വഴിയും നിലനിർത്താൻ കഴിയുന്നതുമായിരിക്കും ബിസിസിഐയുടെ പുതിയ നിലപാട്. അതേ സമയം എട്ട് താരങ്ങളെ നിലനിർത്താനുള്ള അനുമതി നൽകണമെന്നായിരുന്നു നിലവിലെ ചാമ്പ്യന്മാരായ കെകെആറിന്റെ ആവശ്യം.
ALSO READ: സഞ്ജു ഉൾപ്പെടെ 4 പേർ ലിസ്റ്റിൽ; റെഡ് ബോളിൽ പുതിയ പരീക്ഷണത്തിനൊരുങ്ങി ഗംഭീർ
നാലോ നാലിൽ കൂടുതൽ താരങ്ങളെയോ നിലനിർത്താനുള്ള ഓപ്‌ഷൻ ഉണ്ടെങ്കിൽ മാത്രമേ ധോണിയുടെ അടുത്ത സീസൺ ഉറപ്പിക്കാനാവൂ എന്ന റിപ്പോർട്ട് നേരത്തെ സിഎസ്കെ വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്ത് വന്നിരുന്നു. അതിനാൽ പുതിയ സാഹചര്യത്തിൽ ധോണിയെ സിഎസ്കെ നിലനിർത്തും.
ALSO READ: ബാസ്ബോൾ പരീക്ഷിക്കാൻ ഗംഭീർ; വെടിക്കെട്ട് താരം ടീമിലേക്ക് മടങ്ങിയെത്തിയേക്കും
അതേ സമയം, ലേലത്തിൽ പങ്കെടുത്ത് സീസൺ ആരംഭിക്കാനിരിക്കെ പ്രത്യേക കാരണങ്ങളോ പരിക്കോ ഇല്ലാതെ ടൂർണമെന്റിൽ നിന്നും പിന്മാറുന്ന താരങ്ങൾക്ക് വിലക്ക് നൽകാനുള്ള നടപടിയും ബിസിസിഐ ആലോചിക്കുന്നുണ്ട്.