ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ഗംഭീറിന് പിന്നാലെ അഭിഷേക് നായർ ഇന്ത്യൻ ടീമിന്റെ ബാറ്റിങ് പരിശീലകനാവുമെന്നും വിനയ് കുമാർ ബൗളിംഗ് പരിശീലകനാവുമെന്നും റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതിൽ വിനയ് കുമാറിന്റെ കാര്യത്തിൽ ചില മാറ്റങ്ങളുണ്ടെവുമെന്നാണ് ചില റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
ALSO READ: ഇന്ത്യ- പാക്സിതാൻ- ഓസ്‌ട്രേലിയ; ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാക്കാൻ ത്രിരാഷ്ട്ര പരമ്പര വരുന്നു
ദേശീയ മാധ്യമമായ എഎൻഐ റിപ്പോർട്ടർ വിപുൽ കശ്യപിന്റെ റിപ്പോർട്ട് പ്രകാരം ബൗളിംഗ് കോച്ചിങ് പൊസിഷനിലേക്ക് ബിസിസിഐ പരിഗണിക്കുന്നത് വിനയ് കുമാറിനെയെല്ല, മറിച്ച് ഇന്ത്യൻ ക്രിക്കറ്റിലെ ബൗളിംഗ് ഇതിഹാസങ്ങളായ സഹീർ ഖാൻ, ലക്ഷ്മിപതി ബാലാജി എന്നിവരെയാണ്.
ALSO READ: ഇവർ ഇനി പുറത്ത്; ഇന്ത്യൻ ടീമിലേക്കുള്ള സാദ്ധ്യതകൾ അവസാനിച്ച് 4 സൂപ്പർ താരങ്ങൾ
സഹീർ ഖാൻ, ബാലാജി എന്നിവരിൽ ഒരാളായിരിക്കും ടീം ഇന്ത്യയുടെ അടുത്ത ബൗളിംഗ് പരിശീലകൻ എന്നാണ് പുതിയ റിപോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ബാറ്റിംഗ് പരിശീലകനായി അഭിഷേക് നായർ വരുമോ എന്ന കാര്യവും ഉറപ്പിക്കാനാവില്ല.
ALSO READ: ലോകേഷ് രാഹുൽ വീണ്ടും ഇന്ത്യൻ നായക സ്ഥാനത്തേക്ക്…
രാഹു ദ്രാവിഡിന്റെ സ്ഥാനത്തേക്ക് പുതിയ പരിശീലകൻ വരുമെന്നറിഞ്ഞതോടെ ഗൗതം ഗംഭീറിന്റെ പേര് ആരാധകർ ഉയർത്തിയിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ ഉപദേശകന്റെ റോളിലെത്തി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ചാംപ്യന്‍മാരാക്കിയതോടയാണ് ഇന്ത്യന്‍ കോച്ച് സ്ഥാനത്തേക്കും ഗംഭീര്‍ ഫേവറിറ്റായി മാറിയത്.
ALSO READ: ക്രിക്കറ്റിൽ ‘മഴ’ ഇനി വില്ലനാവില്ല; ചരിത്രത്തിലാദ്യമായി ഓൾ വെതർ സ്റ്റേഡിയം വരുന്നു
ഇന്ത്യന്‍ കോച്ചിന്റെ കുപ്പായത്തില്‍ ഗംഭീറിനു മുന്നോട്ടുള്ള യാത്ര അത്ര എളുപ്പമായിരിക്കില്ല. നിരവധി വെല്ലുവിളികളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ഇവയെ ഗംഭീറിനു മറിടക്കാന്‍ സാധിക്കുമോയെന്നതു കാത്തിരുന്നു കാണേണ്ടതാണ്.