ബ്രസീൽ ഫാൻസ് കാത്തിരുന്ന പ്രകടനമാണ് ഇന്ന് നടന്ന മത്സരത്തിൽ ടീം നടത്തിയത്. കഴിഞ്ഞ മത്സരത്തിൽ കോസ്റ്ററിക്ക സമനിലയിൽ തളച്ച ബ്രസീൽ ഇന്നത്തെ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാഗ്വയെ കീഴടക്കി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് വരികയും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാൻ കഴിയുമെന്ന് ഉറപ്പിക്കുകയും ചെയ്‌തു.
ആദ്യ മത്സരത്തിലെ സമനില ടീമിലും ആരാധകരിലും വലിയ നിരാശ തന്നെയാണ് സമ്മാനിച്ചത്.അത് കൊണ്ട് വിജയം മാത്രമായിരുന്നു ടീമിന്റെ ലക്ഷ്യവും.
വിനീഷ്യസ് മിനിയതാണ് ബ്രസീലിന്റെ വിജയത്തിന് കാരണവും,ആദ്യ മത്സരത്തിൽ താരം നിരാശ സമ്മാനിക്കുന്ന പ്രകടന്മാണ് പുറത്തെടുത്തത്.എങ്കിൽ ഇന്ന് ഗംഭീര പ്രകടനം നടത്തി ടീമിന്റെ കോപ്പ കിരീട സ്വപ്നങ്ങൾ നിലനിർത്താൻ സാധിച്ചു.
“ഇതുപോലെയുള്ള സ്റ്റേഡിയങ്ങളിൽ കളിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. മൈതാനം ഒരു പ്രശ്‌നമാണ് എന്നതിന് പുറമെ റഫറി പല ക്ലിയർ ഫൗളുകളും ഞങ്ങൾക്ക് നൽകിയതുമില്ല. കോൺമെബോൾ (ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ) ഞങ്ങളെ സമീപിക്കുന്ന രീതി വളരെ സങ്കീർണമാണ്.” വിനീഷ്യസ് ജൂനിയർ പറഞ്ഞു.