in , , ,

LOVELOVE

ബെനഫിക്കയുടെ ഗോൾ അടി മെഷീനെ യുണൈറ്റഡ് സ്വന്തമാക്കാൻ ഒരുങ്ങുന്നു.

50.6 മില്യൺ യൂറോയുടെ കരാറാണ് താരത്തിന് യുണൈറ്റഡ് ഓഫർ ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെ താരം ഈ ഓഫർ സ്വീകരിക്കാൻ തന്നെയാണ് സാധ്യത. അത്‌ലറ്റികോ മാഡ്രിഡും താരത്തിന് വേണ്ടി രംഗത്തുണ്ടെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ

ബെനിഫിക്കയുടെ ഗോൾ അടി മെഷീനെ യുണൈറ്റഡ് സ്വന്തമാക്കാൻ ഒരുങ്ങുന്നു.എഡിസൺ കവാനിക്ക്‌ പകരമാണ് താരം ടീമിലെത്തുക.എഡിസൺ കവാനി ഈ സീസൺ അവസാനത്തോടെ ക്ലബ്‌ വിടുമെന്ന് ഉറപ്പായി കഴിഞ്ഞു.അത് കൊണ്ട് തന്നെ താരത്തിന് പകരക്കാരെ തേടുകയാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ്.

നേരത്തെ ദി അതെലെറ്റിക്കിന്റെ റിപ്പോർട്ട്‌ പ്രകാരം ബെനിഫിക്കയുടെ ഉറുഗ്വായ് സ്ട്രൈക്കർ ഡാർവിൻ നുനെസിനെ സ്വന്തമാക്കാനാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്.ഈ സീസണിൽ ബെനഫിക്കക്ക്‌ വേണ്ടി 36 മത്സരങ്ങളിൽ നിന്ന് 31 ഗോൾ അദ്ദേഹം നേടിയിട്ടുണ്ട്.ബെൻഫിക്ക ചാമ്പ്യൻസ് ലീഗിന്റെ അവസാന എട്ടിൽ എത്തിയതിന് പിന്നിൽ ഉറുഗ്വേൻ സ്‌ട്രൈക്കർ നിർണായകമായിരുന്നു.

ഇപ്പോൾ ഈ വാർത്തക്ക് കുറച്ചു കൂടി വ്യക്തത വരുത്തിയിരിക്കുകയാണ് give me sports ന്റെ ജേർണലിറ്റായ ഡീൻ ജോൺസ്. മാഞ്ചേസ്റ്റർ യുണൈറ്റഡ് താരവുമായി ഏകദേശ കരാറിൽ എത്തിയെന്ന് അദ്ദേഹം റിപ്പോർട്ട്‌ ചെയ്യുന്നു.ഡീൻ ജോൺസിനെ ഉദ്ധരിച്ചു കൊണ്ട് മാഞ്ചേസ്റ്റർ ഈവെനിംഗ് ന്യൂസാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

50.6 മില്യൺ യൂറോയുടെ കരാറാണ് താരത്തിന് യുണൈറ്റഡ് ഓഫർ ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെ താരം ഈ ഓഫർ സ്വീകരിക്കാൻ തന്നെയാണ് സാധ്യത. അത്‌ലറ്റികോ മാഡ്രിഡും താരത്തിന് വേണ്ടി രംഗത്തുണ്ടെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

ഈ കണക്ക് സഞ്ജുവിനെ പേടിപ്പിക്കുന്നത്..

ബറ്റ്ലറിന്റെ ഒരു സെഞ്ച്വറി കൂടി അടിക്കുമെന്ന് ഡേവിഡ് വാർണർ..