in , , , ,

കളിച്ച 8 മത്സരങ്ങളിൽ എട്ടും വിജയിച്ചു; അപൂർവ റെക്കോർഡ് തൂക്കി ബ്ലാസ്റ്റേഴ്സിന്റെ ബംഗാൾ ടൈഗർ

മോഹൻ ബഗാനെ പരാജയപ്പെടുത്തുക എന്നത് ഈസ്റ്റ് ബംഗാളിന്റെയും ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തുക എന്നത് മോഹൻ ബഗാന്റെയും അഭിമാനപ്രശ്നമാണ്. വെസ്റ്റ് ബംഗാൾ സ്വദശിയും കടുത്ത ബഗാൻ ആരാധകനുമായ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രീതം കോട്ടാൽ ഈ അഭിമാനപോരാട്ടത്തിൽ വിജയിച്ച താരമാണ്. പ്രീതം കോട്ടാൽ ഇന്ന് വരെ ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനോട് ഒരൊറ്റ മത്സരം പോലും പരാജയപ്പെട്ടിട്ടില്ല.

മോഹൻ ബഗാൻ- ഈസ്റ്റ് ബംഗാൾ തമ്മിലുള്ള വൈര്യം ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തോളം പഴക്കമുണ്ട്. മോഹൻ ബഗാനെ പരാജയപ്പെടുത്തുക എന്നത് ഈസ്റ്റ് ബംഗാളിന്റെയും ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തുക എന്നത് മോഹൻ ബഗാന്റെയും അഭിമാനപ്രശ്നമാണ്. വെസ്റ്റ് ബംഗാൾ സ്വദശിയും കടുത്ത ബഗാൻ ആരാധകനുമായ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രീതം കോട്ടാൽ ഈ അഭിമാനപോരാട്ടത്തിൽ വിജയിച്ച താരമാണ്. പ്രീതം കോട്ടാൽ ഇന്ന് വരെ ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിനോട് ഒരൊറ്റ മത്സരം പോലും പരാജയപ്പെട്ടിട്ടില്ല.

പറയാതെ വയ്യ; ആ രണ്ട് താരങ്ങളുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് വീഴ്ച്ച സംഭവിച്ചു

ഐഎസ്എല്ലിൽ മോഹൻ ബഗാനും കേരളാ ബ്ലാസ്റ്റേഴ്സിനും വേണ്ടി ഈസ്റ്റ് ബംഗാളിനെതിരെ 8 മത്സരങ്ങളാണ് പ്രീതം കളിച്ചത്. ഈ എട്ടു മത്സരങ്ങളിലും പ്രീതം വിജയിച്ചു എന്നതാണ് അത്ഭുതകരം.

വിബിന് മാത്രമല്ല, രണ്ട് യുവതാരങ്ങൾക്ക് കൂടി പുതിയ കരാർ നല്കാൻ ബ്ലാസ്റ്റേഴ്‌സ്

ഈസ്റ്റ് ബംഗാൾ ഐഎസ്എല്ലിലേക്ക് രംഗപ്രവേശനം ചെയ്തത് 2020-21 സീസണിലാണ്. ആ സീസണിൽ മോഹൻ ബഗാന്റെ താരമായിരുന്നു പ്രീതം. ആ സീസണിൽ നടന്ന രണ്ട് ബഗാൻ- ഈസ്റ്റ് ബംഗാൾ പോരാട്ടത്തിൽ രണ്ടിലും പ്രീതത്തിന്റെ ബഗാനാണ് വിജയിച്ചത്.

അവൻ മികച്ച യുവതാരം; ബ്ലാസ്റ്റേഴ്‌സ് താരത്തെ നോട്ടമിട്ട് ഇന്ത്യൻ പരിശീലകൻ; ദേശീയ ടീമിലേക്ക് ഉടൻ വിളിയെത്തിയേക്കും?

2021-22 സീസണിലെ രണ്ട് മത്സരങ്ങളും 2022-23 സീസണിലെ രണ്ട് മത്സരങ്ങളിലും പ്രീതത്തിന്റെ ബഗാൻ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി. 2023-24 സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിൽ എത്തിയ താരം ആ സീസണിലെ ഈസ്റ്റ് ബംഗാളിനെതിരെ ഒരൊറ്റ മത്സരം മാത്രമാണ് കളിച്ചത്. ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വിജയിക്കുകയും ചെയ്തു.

വിജയിച്ചു; പക്ഷെ അവന്റെ പ്രകടനം മോശം; പറയാതെ വയ്യ

ഇന്നലെ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയതോടെ ഐഎസ്എൽ ചരിത്രത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ കളിച്ച 8 മത്സരങ്ങളിലും വിജയിച്ചു എന്ന അപൂർവ റെക്കോർഡാണ് പ്രീതം സ്വന്തമാക്കിയത്.

വിജയിച്ചു; പക്ഷെ അവന്റെ പ്രകടനം മോശം; പറയാതെ വയ്യ

കാര്യങ്ങൾ അനുകൂലം, എതിരാളികൾ തലവേദനയാകില്ല; ബ്ലാസ്റ്റേഴ്സിന്റെ അടുത്ത 4 എതിരാളികൾ ആരെല്ലാമെന്നറിയാം…