ഇന്ത്യൻ സൂപ്പർ ലീഗിലെ നിലവിലെ ഏറ്റവും വലിയ ശത്രുക്കളാണ് കേരള ബ്ലാസ്റ്റേഴ്സും ബംഗളുരു എഫ്സിയും. ഇരു ടീമുകളും നേർക്കുനർ വരുമ്പോൾ ഒട്ടേറെ നാടകിയ നിമിഷങ്ങൾക്കാണ് ആരാധകർ സാക്ഷ്യം വഴിച്ചിട്ടുള്ളത്. അതോടൊപ്പം പരസ്പരം ട്രോളുന്നതിലും ഇരു ടീമുകളും കേമന്മാരാണ്.
ശനിയാഴ്ച നടന്ന ബ്ലാസ്റ്റേഴ്‌സ് ബംഗളുരു മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് 4-2ന് തോറ്റത്തോടെ ബ്ലാസ്റ്റേഴ്‌സിനും മഞ്ഞപ്പടക്കും നേരെ ഒട്ടേറെ ട്രോളുകളാണ് സാമൂഹിക മാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്നത്.
സാധാരണ രീതിയിൽ ബംഗളുരു ജയിക്കുബോൾ, ബംഗളുരുവിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി ബ്ലാസ്റ്റേഴ്‌സിനെ ട്രോളി കൊല്ലാറുണ്ട്. എന്നാൽ ഇത്തവണ ബ്ലാസ്റ്റേഴ്‌സിനെ ട്രോളാൻ ബംഗളുരു വന്നിട്ടില്ല.
ഇത് ചോദിച്ച് ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകൻ രംഗത്ത് വന്നിരുന്നു. ഇതിന് മറുപടിയായി ബംഗളുരുവിന്റെ മലയാളി അഡ്മിൻ മറുപടി നൽകിയിരിക്കുന്നത് “മടുത്തു ബ്രോ” എന്നാണ്. തുടർച്ചയായ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ബംഗളുരുവിനോട് തോറ്റത് കൊണ്ടുള്ള കളിയാക്കലാണ് ബംഗളുരു അഡ്മിൻ ഇതിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്.
ഒട്ടേറെ നാളായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ തിരിച്ച് ബംഗളുരുവിനെ ട്രോളാനായി കാത്തിരിക്കുന്നുത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഈയൊരു അവസരം ലഭിച്ചിട്ട് കാലം കുറെയായി.