ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ദയനീയ പ്രകടനം തുടരുകയാണ്. ഇന്ന് നടന്ന ബംഗളൂരു എഫ്സിക്കെതിരെയുള്ള പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരിക്കുകയാണ്.
ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഹാട്രിക് മികവിൽ ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപിച്ചിരിക്കുകയാണ് ബംഗളുരു എഫ്സി. ചേത്രിക്ക് പുറമെ റയാൻ വില്യംസാണ് ബംഗളുരുവിനായി ഗോൾ നേടിയത്.
ബ്ലാസ്റ്റേഴ്‌സിനായി ഹെസ്സുസ് ജിമിനെസും ഫ്രെഡി ലല്ലാവ്മയുമാണ് ആശ്വാസ ഗോൾ നേടിയത്. പ്രതിരോധ നിരയിലെ ദുർബലമായ പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന് ഇന്ന് ഏറ്റവും അധികം തിരിച്ചടിയായത്.
രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിൽ തന്നെ അവസരങ്ങൾ സൃഷ്ടിച്ചിരുന്നെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല. ഈയൊരു ജയത്തോടെ ബംഗളൂരു 23 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനെത്ത് എത്തിയിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സാണേൽ വെറും പതിനൊന്ന് പോയിന്റുമായി പട്ടികയിൽ പത്താം സ്ഥാനത്തും.
ഇതുവരെ ബംഗളുരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കണ്ഠീരവയിൽ ഒരു മത്സരം പോലും ജയിക്കാൻ കഴിയാത്ത ബ്ലാസ്റ്റേഴ്‌സിന്റെ ആ നാണകേട് ഇനിയും തുടരും.