ബാംഗ്ലൂരു എഫ്സിക്കെതിരായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ പ്ലേഓഫ് മത്സരം പൂർണമാകുന്നതിന് മുൻപ് തന്നെ പരിശീലകന്റെ നിർദ്ദേശ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഒന്നടങ്കം കളം വിട്ടുപോയിരുന്നു.
പ്ലേഓഫ് പോലെ അതിനിർണ്ണായകമായ മത്സരം സമനിലയിൽ ആവേശത്തോടെ അരങ്ങേറവേ ബാംഗ്ലൂരു എഫ്സി താരം സുനിൽ ചേത്രി നേടിയ വിവാദ ഗോളാണ് ഹോം ടീമിന് വിജയം സമ്മാനിച്ചത്.
എന്നാൽ എന്തൊക്കെ സംഭവിച്ചാലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മൈതാനം വിട്ടുപോകാൻ പാടില്ലായിരുന്നുവെന്നും ഇതിന്റെ അനന്തരഫലങ്ങൾ ഭ്രാന്തമായിരിക്കുമെന്നും പറഞ്ഞിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് മുൻതാരമായ ഇയാൻ ഹ്യൂം.
“അവർ ഇവിടെ എന്താണ് ചിന്തിക്കുന്നത്?
നിങ്ങൾ കളം വിട്ടുപോയത് കൊണ്ട് ഇത് ശെരിയാകില്ല .
ഇതിന്റെ പ്രത്യാഘാതങ്ങൾ ഭ്രാന്തമായിരിക്കും.” – ഹ്യൂം പറഞ്ഞു.
മത്സരത്തിന്റെ ഹൈലൈറ്റ്സ് വീഡിയോ :
ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ് പ്ലസിലും കാണാനാവും.
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ കാണാം :