ആദ്യ ലെഗും രണ്ടാം ലെഗിലെ 60 മിനുട്ട് വരെ ജയിച്ചു നിന്ന PSG യെ പിന്നിയിടുള്ള 30മിനുട്ടിൽ ചുരുട്ടി കെട്ടി ആഞ്ചലോട്ടിയുടെ ലോസ് ബ്ലാങ്കോസ്.
പ്രതിരോധ താരങ്ങളും ഗോളിയും നിറം മങ്ങിയപ്പോൾ PSG പോസ്റ്റിൽ ആറാടുകയായിരുന്നു കരീം ബെൻസിമയും വിനീഷ്യസ് ജൂനിയറും.
പ്രതിരോധ താരങ്ങൾ വരുത്തിയ ഗുരുതര വീഴ്ചയാണ് PSG പതനത്തിനു മൂലകാരണം. എംബപ്പേ യും നെയ്മറും മികവ് കാട്ടിയപ്പോൾ മെസ്സി പ്രതീക്ഷകൾക്കൊത്തു ഉയർന്നില്ല.
ചാമ്പ്യൻസ് ലീഗ് കിരീട മോഹങ്ങൾ മാത്രം ലക്ഷ്യമാക്കി കെട്ടിപ്പൊക്കിയ ടീമിനെ ചീട്ടുകൊട്ടാരം പോലെ ആഞ്ചലോട്ടിയുടെ പിള്ളേർ തകർക്കുകയായിരുന്നു.
പാരീസ് നഗരം ഇനി കുറച്ചു കാലത്തേക്ക് 34 വയസുള്ള കരീം ബെൻസിമയെയും 36 വയസുള്ള ലൂക്ക മോഡ്രിച്ചിനെയും 32 വയസുള്ള ടോണി ക്രൂസിനെയും മറക്കാൻ ഇടയില്ല തങ്ങളുടെ ചിരകാല പ്രതീക്ഷകൾ തല്ലികെടുത്തിയതിനു. ആ മിഡ്ഫീൽഡിലും മുന്നേറ്റത്തിലും ഈ താരങ്ങൾ വരുത്തുന്ന സ്വാധീനം അത് പ്രതീക്ഷകൾക്കും അപ്പുറം ആണ്.