in

രണ്ട് പാദത്തിലും PSG-യെ തോല്പിക്കും, UCL കിരീടം റയലിനു വേണമെന്ന് കരീം ബെൻസെമ…

പിഎസ്ജി മികച്ച ടീമാണെന്ന് ഞങ്ങൾക്കറിയാം, പക്ഷേ ഞങ്ങൾക്ക് വിജയിക്കാൻ കഴിയും. എല്ലാവരും കളിക്കാൻ ആഗ്രഹിക്കുന്ന ഒരു മത്സരമാണിത്, ആദ്യ പാദവും രണ്ടാം പാദവും ഞങ്ങൾ വിജയിക്കും, ഞങ്ങൾക്ക് ചാമ്പ്യൻസ് ലീഗ് നേടണം. ഒരുപക്ഷേ ഞാൻ ഇപ്പോൾ എന്റെ ഏറ്റവും മികച്ച ഫോമിലായിരിക്കാം, എങ്കിലും ഓരോ ദിവസവും പിച്ചിൽ എന്നെത്തന്നെ കൂടുതൽ മെച്ചപ്പെടുത്താൻ ഞാൻ ശ്രമിക്കുന്നു, ഞാൻ ഞാനായി തുടരാനും, ഓരോ നിമിഷവും ആസ്വദിക്കാനും, എന്റെ ടീമിനെ വിജയിപ്പിക്കാനും ഞാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു

Kareem Benzema scored the equalizer for Real Madrid.
കരീം ബെൻസിമയാണ് റയലിന് വേണ്ടി സമനില ഗോൾ നേടിയത്. (Getty Images)

ക്ലബ്ബ്‌ ഫുട്ബോളിലെ ഏറ്റവും മികച്ച ടീമുകൾ തമ്മിൽ മാറ്റുരക്കുന്ന ടൂർണമെന്റായ യുവേഫ ചാമ്പ്യൻസ് ലീഗിൽ, പ്രീ-ക്വാർട്ടർ ഫൈനൽ റൗണ്ടിൽ ലോകം മുഴുവൻ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡും, ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിനും ഏറ്റുമുട്ടുന്ന മത്സരം.

ആധുനിക ഫുട്ബോളിലെ സൂപ്പർ താരങ്ങളാണ് ഇരുടീമുകളിലും അണിനിരക്കുന്നത് എന്നതുകൊണ്ട് തന്നെ ഒരു കിടിലൻ പോരാട്ടം തന്നെയാണ് അരങ്ങേറുക എന്നതിൽ യാതൊരു സംശയവുമില്ല, ഫെബ്രുവരി – മാർച്ച്‌ മാസങ്ങളിലായാണ് പ്രീ-ക്വാർട്ടർ ഫൈനലിന്റെ രണ്ട് പാദ മത്സരങ്ങൾ നടക്കുന്നത്.

Kareem Benzema scored the equalizer for Real Madrid.
കരീം ബെൻസിമയാണ് റയലിന് വേണ്ടി സമനില ഗോൾ നേടിയത്. (Getty Images)

പിസ്ജി മികച്ച ടീമാണെന്നും, എന്നാൽ റയൽ മാഡ്രിഡ്‌ രണ്ട് പാദ മത്സരങ്ങളും വിജയിച്ചുകൊണ്ട് പിസ്ജിയെ മറികടന്ന് മുന്നേറുമെന്ന് പറഞ്ഞിരിക്കുകയാണ് റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് താരമായ കരീം ബെൻസെമ. റയൽ മാഡ്രിഡിന് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം വേണമെന്നും അദ്ദേഹം പറയുന്നുണ്ട്.

“പിഎസ്ജി മികച്ച ടീമാണെന്ന് ഞങ്ങൾക്കറിയാം, പക്ഷേ ഞങ്ങൾക്ക് വിജയിക്കാൻ കഴിയും. എല്ലാവരും കളിക്കാൻ ആഗ്രഹിക്കുന്ന ഒരു മത്സരമാണിത്, ആദ്യ പാദവും രണ്ടാം പാദവും ഞങ്ങൾ വിജയിക്കും, ഞങ്ങൾക്ക് ചാമ്പ്യൻസ് ലീഗ് നേടണം.”

“ഒരുപക്ഷേ ഞാൻ ഇപ്പോൾ എന്റെ ഏറ്റവും മികച്ച ഫോമിലായിരിക്കാം, എങ്കിലും ഓരോ ദിവസവും പിച്ചിൽ എന്നെത്തന്നെ കൂടുതൽ മെച്ചപ്പെടുത്താൻ ഞാൻ ശ്രമിക്കുന്നു, ഞാൻ ഞാനായി തുടരാനും, ഓരോ നിമിഷവും ആസ്വദിക്കാനും, എന്റെ ടീമിനെ വിജയിപ്പിക്കാനും ഞാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.” – ബെൻസെമ പറഞ്ഞു.

റയൽ മാഡ്രിഡ്‌ vs പിസ്ജി – യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന്റെ ആദ്യ പാദം ഫെബ്രുവരി 15-ന് പിസ്ജിയുടെ ഹോം സ്റ്റേഡിയമായ പാർക്ക് ഡെസ് പ്രിൻസസിൽ നടക്കും, മാർച്ച് 9-ന് റയൽ മാഡ്രിഡിന്റെ ഹോം സ്റ്റേഡിയമായ സാന്റിയാഗോ ബെർണബ്യൂവിലാണ് രണ്ടാം പാദ മത്സരം അരങ്ങേറുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എക്കാലത്തെയും മികച്ചവൻ, അതു തെളിയിക്കുവാൻ ഈ കണക്ക് മാത്രം മതി…

റയലിന്റെ ബ്രസീലിയൻ താരത്തിന് ലിവർപൂളിൽ നിന്നും തകർപ്പൻ ഓഫർ…