in

LOVELOVE OMGOMG LOLLOL AngryAngry CryCry

വീഡിയോ – എജ്ജാതി അസിസ്റ്റ്, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏറ്റവും മികച്ച അസിസ്റ്റ് ഇതാണ്…

ഇന്നും ഫുട്ബോളിലെ എക്കാലത്തെയും മികച്ച അസിസ്റ്റുകളുടെ കൂട്ടത്തിൽ ഒരു സ്ഥാനം ക്രിസ്റ്റ്യാനോ റൊണാൾഡോ വെയിൻ റൂണിക്ക് നൽകിയ ആ അതിമനോഹര അസിസ്റ്റിനുണ്ട്, വാക്കുകളാൽ വിശേഷിപ്പിക്കാൻ കഴിയാത്തത്ര മനോഹരമായ ആ പാസ് തന്നെയായിരിക്കാം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ലോകം മുഴുവൻ അറിയപ്പെടുന്ന ആ മനുഷ്യന്റെ ഫുട്ബോൾ കരിയറിലെ ഏറ്റവും മികച്ച അസിസ്റ്റ്.

Cristiano Ronaldo

ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏറ്റവും മികച്ച അസിസ്റ്റായി കണക്കാക്കപ്പെടുന്ന ഒരു അതിമനോഹര അസിസ്റ്റുണ്ട്, 2008-ൽ ആസ്റ്റൺ വില്ലയ്‌ക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി വെയിൻ റൂണി നേടുന്ന ഗോളിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന യുവതാരം തന്റെ പ്രതിഭയെ അടയാളപ്പെടുത്തുന്ന അസിസ്റ്റ് നൽകുന്നത്.

മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, വെയ്ൻ റൂണി, കാർലോസ് ടെവസ് എന്നിവർ നേടുന്ന ഗോളുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൻ വില്ലയെ 3-0 എന്ന സ്കോറിനു പരാജയപ്പെടുത്തി, വിഖ്യാത പരിശീലകനായ സർ അലക്സ്‌ ഫെർഗൂസനായിരുന്നു അന്ന് ചുവന്ന ചെകുത്താന്മാരുടെ പരിശീലകൻ.

Cristiano Ronaldo

17-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്‌കോറിംഗ് തുറന്നെങ്കിലും പകുതി സമയത്തിന് ശേഷം വെയിൻ റൂണിയുടെ ഗോളിന് നൽകിയ അസിസ്റ്റാണ് ഒരു പ്രതിഭ എന്ന നിലയിൽ അദ്ദേഹത്തിന്റെ അതുല്യമായ കഴിവുകൾ എടുത്തുകാണിച്ചത്.

മൈതാന മധ്യത്തിനോട്‌ ചേർന്നു നിൽക്കുന്ന റൊണാൾഡോയിലേക്ക് ഒരു പാസ് വരുന്നു – റൊണാൾഡോയിൽ നിന്നുള്ള പാസിന് വേണ്ടി പാട്രിക് എവ്ര ഇടത് വശത്ത് കൂടി കുതിച്ചു – എന്നാൽ റൊണാൾഡോ ചെയ്തത് അത്ഭുതപ്പെടുത്തി – തന്റെ തലയ്ക്ക് പിന്നിൽ കണ്ണുകളുള്ള പോലെ വെയിൻ റൂണി ഓടുന്നത് എങ്ങനെയോ റൊണാൾഡോ അറിഞ്ഞു,

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അടുത്ത നിമിഷം ആസ്റ്റൻ വില്ലയുടെ ബാക്ക്‌ലൈനിനെ കീറിമുറിച്ച മഹത്തായ ഒരു ബാക്ക്ഹീൽ ഫ്ലിക്ക് പാസ് റൊണാൾഡോ റൂണിക്ക് നൽകി, അതിമനോഹരമായ റൊണാൾഡോയുടെ പാസിൽ റൂണി വലകുലുക്കി, മാഞ്ചസ്റ്റർ യുണൈറ്റഡ് അനായാസ വിജയം ഉറപ്പിച്ചു.

ഇന്നും ഫുട്ബോളിലെ എക്കാലത്തെയും മികച്ച അസിസ്റ്റുകളുടെ കൂട്ടത്തിൽ ഒരു സ്ഥാനം ക്രിസ്റ്റ്യാനോ റൊണാൾഡോ വെയിൻ റൂണിക്ക് നൽകിയ ആ അതിമനോഹര അസിസ്റ്റിനുണ്ട്, വാക്കുകളാൽ വിശേഷിപ്പിക്കാൻ കഴിയാത്തത്ര മനോഹരമായ ആ പാസ് തന്നെയായിരിക്കാം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ലോകം മുഴുവൻ അറിയപ്പെടുന്ന ആ മനുഷ്യന്റെ ഫുട്ബോൾ കരിയറിലെ ഏറ്റവും മികച്ച അസിസ്റ്റ്.

കരൗ റോഡിൽ നൊർവിച്‌ സിറ്റിക്കെതിരെ ചെകുത്താൻമ്മാർ ജയിച്ചു കയറി

UEFA പ്രസിഡന്റ്‌ PSG-യുടെ കൈകളിലാണെന്ന് വിമർശനവുമായി നാപോളി പ്രസിഡന്റ്‌…