in

യുണൈറ്റഡിന്റെ ഡിസംബറിലെ മികച്ച താരവും ഡി ഗിയ തന്നെ….

കാലം തളർത്തി വിട്ട കൈകൾ ബലപെടുത്തിയപ്പോൾ തുടർച്ചയായ രണ്ടാം വട്ടവും അയാൾ തേടി തന്നെ ഈ മാസത്തിലെ ചെകുത്താന്മാരുടെ ഏറ്റവും മികച്ച താരം എന്നാ പുരസ്കാരവും എത്തിയിരിക്കുന്നു. ഇനി വേണ്ടത് ഒരു കിരീടമാണ്

david de gea

ഈ സീസണിന്റെ തുടക്കത്തിൽ മാഞ്ചേസ്റ്റർ യുണൈറ്റഡ് ആരാധകർ ഏറെ ആഗ്രഹിച്ചത് അവന്റെ തിരിച്ചു വരവിന് വേണ്ടിയാണ്. കഴിഞ്ഞ സീസണിന്റെ മധ്യ ടീമിൽ നിന്ന് സ്ഥാനചലനം വരെ സംഭവിച്ച ചെകുത്താൻ കൂട്ടത്തിന്റെ പ്രിയപ്പെട്ട ഡി ഗിയ ടെ മടങ്ങിവരവിനു വേണ്ടി തന്നെയാണ്. ഇന്ന് അയാൾ തുടർച്ചയായ രണ്ടാം മാസവും യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് പ്ലയെർ ഓഫ് ദി മന്ത്‌ ആയി തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

യുണൈറ്റഡിന്റെ ഒഫീഷ്യൽ ആപ്പിൽ നടത്തിയ ഫാൻ പോളിൽ റൊണാൾഡോയും ഫ്രഡിനെയും മറികടന്നു ആണ് ഡി ഗിയ തിരഞ്ഞെടുക്കപെട്ടത്.രണ്ട് ക്ലീൻ ഷീറ്റുകളും രണ്ട് മാൻ ഓഫ് ദി മാച്ച് പുരസ്കാരവുമാണ് ഡി ഗിയക്ക് മുതൽക്കൂട്ടായത്.

david de gea

73 ശതമാനം വോട്ടുകൾ ഡി ഗിയ ലഭിച്ചപ്പോൾ റോണോ ക്ക് 22 ഉം ഫ്രഡിന് അഞ്ചു ശതമാനവുമാണ് ലഭിച്ചത്.2018 ഫെബ്രുവരിക്ക് ശേഷം കഴിഞ്ഞ മാസമാണ് ആദ്യമായി ഈ അവാർഡ് അയാളെ തേടി എത്തിയത്. തുടർച്ച ആയ രണ്ടാം വട്ടവും അയാൾ തന്നെ ചെകുത്താന്മാരുടെ ഡിസംബർ ലെ ഏറ്റവും മികച്ച താരമായപ്പോൾ ചെകുത്താന്മാർക്ക് തിരിച്ചു കിട്ടിയത് അവരുടെ വിന്റജ് DDG യെ തന്നെയാണ്.

സൈന്റ്റ്‌ മാക്സിമത്തിന്റെ ഷോട്ടുകൾ എത്ര മനോഹരമായി ആണ് അയാൾ തടുത്തു ഇട്ടത്. ന്യൂ കാസിൽ അർഹിച്ച വിജയം ഗോൾ പോസ്റ്റിന് മുന്നിൽ ചിലന്തി വല കെട്ടി കൊണ്ട് അയാൾ തട്ടി എടുക്കുകയായിരുന്നു. നോർവിചിന് എതിരെയും സ്ഥിതി മറ്റൊന്നും ആയിരുന്നില്ല.

കാലം തളർത്തി വിട്ട് ആ കൈകൾ ഇന്നും ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്.തുടർച്ച ആയി രണ്ടാം വട്ടവും ചെകുത്താന്മാരുടെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ഡി ഗിയക്ക് അഭിനന്ദനങ്ങൾ

എംബാപ്പെ ഹാട്രികിൽ PSG റൗണ്ട് ഓഫ് 16-ൽ, പുതുവർഷം ഗംഭീരമാക്കി പാരിസുകാർ

വിരമിക്കുന്നതിന് മുൻപ് വിശ്രമിക്കാനല്ല ടീമിലെത്തിയത്: റോണോക്ക് പിന്തുണയുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം…