എ എഫ് സി കപ്പിലെ ഇതുവരെയുള്ള മത്സരങ്ങളിലെ നാണക്കേട് തീർക്കുവാൻ ബംഗളൂരു എഫ്സി രണ്ടുംകൽപ്പിച്ച് കളത്തിൽ ഇറങ്ങിയപ്പോൾ എതിരാളികളെ അവർ കളിക്കളത്തിൽ അക്ഷരാർത്ഥത്തിൽ കടിച്ചു കീറുകയായിരുന്നു. കടിച്ചു തിന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി.
രണ്ടിനെതിരെ 6 ഗോളുകൾക്കായിരുന്നു ബംഗളൂരുവിന്റെ വിജയം. എ.എഫ്.സി കപ്പിന്റെ ഗ്രൂപ്പ് ഡി യിലെ അവസാന മത്സരത്തിൽ ബെംഗളൂരു എഫ്.സിക്ക് ഗംഭീര വിജയം ആയിരുന്നു. മാൽദീവ്സ് ക്ലബ്ബായ മാസിയയെ നേരിട്ട ബെംഗളൂരു അവരെ ചതച്ചരച്ചു.
നേരത്തെ ബാംഗ്ലൂർ എഫ് സി നേപ്പാളി ക്ലബ്ബായ ത്രിഭുവൻ ആർമിയെ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് തകർത്തു കൊണ്ടായിരുന്നു യോഗ്യതാ മത്സരങ്ങൾക്ക് യോഗ്യത നേടിയത്. ആ കൂറ്റൻ വിജയത്തിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള പ്രകടനമായിരുന്നു ഇന്ന് ബംഗളൂരുവിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
- ഡ്യൂറൻഡ് കപ്പ് ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു ബ്ലാസ്റ്റേഴ്സും ബാംഗ്ലൂരുവും ഒരു ഗ്രൂപ്പിൽ
- ബ്രസീലിയൻ സൂപ്പർ താരം സ്പെയിനിലേക്ക്, മുന്നേറ്റനിരക്ക് കരുത്തുപകരാൻ ബ്രസീലിയൻ കരുത്ത് എത്തുന്നു.
- അടുത്ത വർഷം ഖത്തറിൽ വേൾഡ് കപ്പ് വാങ്ങിക്കുമ്പോൾ വീണ്ടും കാണാം, കൂൾ മാസ് റിച്ചാർലിസൺ
ഗ്രൂപ്പിൽ നിന്ന് നേരത്തെ തന്നെ പുറത്തായ ബ്ലൂസ് ഈ വിജയത്തോടെ നാലു പോയിന്റുമായി ഗ്രൂപ്പ് ഡി യിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ബംഗളൂരുവിന്റെ അവസാന മത്സരത്തിലെ കൂറ്റൻ വിജയം ബ്ലാസ്റ്റേഴ്സിനെ ആയിരിക്കും ഏറെ ആശങ്കപ്പെടുത്തുന്നത് കാരണം ഡ്യൂറൻഡ് കപ്പ് അവരുടെ അതേ ഗ്രൂപ്പിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സും.
ഫുൾ ടൈം സ്‌കോർ നില താഴെ സൂചിപ്പിക്കുന്നു. ബാംഗ്ലൂർ എഫ് സി– ഉദാന്ത സിംഗ് 6 ‘, സി. സിൽവ 19 ‘, എൽ അഗസ്റ്റിൻ 36 , എസ്. നാരായണൻ 70 ‘, ബി. സിംഗ് 85 ‘, 90+2. മാസിയ -എച്ച്. മുഹമ്മദ് 67 ‘എ. അബ്ദുല്ല 82 ‘