in

AngryAngry OMGOMG CryCry LOVELOVE LOLLOL

വിൻസിയെ ബംഗളൂരു കായികമായി കൈകാര്യം ചെയ്യും…

പരിക്കേറ്റ് പുറത്തുപോയ മലയാളി താരം രാഹുൽ കെ പിക്ക് പകരമായി എത്തിയ വിൻസി ഒരുപക്ഷെ രാഹുലിനെക്കാൾ ഒരു പടി മുകളിൽ നിൽക്കുന്ന പ്രകടനം കാഴ്ചവെക്കുന്നത് ആരാധകർക്ക് ആശ്വാസം പകരുന്നുണ്ട്. എന്നാൽ അദ്ദേഹത്തിനു കൂടി പരിക്ക് കാരണം പുറത്തേക്ക് പോകേണ്ടി വന്നാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ നില വളരെ ഗുരുതരമാകും.

Vincy [KBFC]

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി യും തമ്മിൽ നടന്ന മത്സരത്തിൽ എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചത് വിൻസി ബെരാറ്റോ എന്ന 21 വയസ്സുകാരനായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോവൻ സ്വദേശിയായ വിങ്ങർ ആണ്. അതിവേഗം കൊള്ളിയാൻ വേഗത്തിൽ വലതു വിങ്ങിലൂടെ പന്തുമായി കുതിക്കുന്ന അദ്ദേഹത്തിന് തടയിടുവാൻ നോർത്തീസ്റ്റ് പ്രതിരോധ ഭടന്മാർ നന്നേ പണിപ്പെട്ടു.

പലപ്പോഴും അദ്ദേഹത്തിനെ കായികമായി കൈകാര്യം ചെയ്യുവാൻ എതിരാളികൾ ശ്രമിച്ചിരുന്നു. സ്വാഭാവികമായ ഗെയിം ശൈലിയിലൂടെ ഒരു മുന്നേറ്റനിര താരത്തിൻറെ നീക്കങ്ങളെ തടയുവാൻ കഴിയില്ലെങ്കിൽ പൊതുവെ പ്രതിരോധ താരങ്ങൾ എല്ലാവരും കായികമായി അവരെ കൈകാര്യം ചെയ്യാൻ നോക്കാറുണ്ട്. ആദ്യ മത്സരത്തിൽ തന്നെ 21 വയസ്സുകാരനായ ഈ താരത്തിന് അതു നേരിടേണ്ടിവന്നു.

Vincy [KBFC]

കഴിഞ്ഞ മത്സരത്തിൽ ആരും പ്രതീക്ഷിക്കാത്ത അത്ഭുതകരമായ ഒരു പ്രകടനമായിരുന്നു താരത്തിന് ഭാഗത്തുനിന്നും ഉണ്ടായത്. എതിരാളികളെ അത് വിളറി പിടിപ്പിച്ചു. അതുകൊണ്ടുതന്നെ കടുത്ത ടാക്കിൾ നീക്കങ്ങൾ എതിരാളികളുടെ ഭാഗത്തുനിന്നും താരത്തിന് നേരിടേണ്ടിവന്നു. അദ്ദേഹത്തിന് പരിക്ക് പറ്റിയാൽ ബ്ലാസ്റ്റേഴ്സിന് അത് വളരെ വലിയ തിരിച്ചടി ആയിരിക്കും, എന്നത് ആരാധകരെ അത്തരത്തിലുള്ള നീക്കങ്ങൾ ഭയപ്പെടുത്തുന്നു.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ അടുത്ത മത്സരം കയ്യാങ്കളിയ്ക്കും കൈവിട്ട കളിക്കും പേരുകേട്ട ബംഗളുരു എഫ് സി എന്ന ഇന്ത്യൻ സൂപ്പർ ലീഗ് അതികായന്മാരുടെ കൂടെ ആണ്. അടുത്ത മത്സരത്തിൽ വിൻസിക്ക് നേരെ കടുത്ത പ്രതിരോധമുറകൾ ബംഗളൂരു എഫ്സി പ്രതിരോധനിര താരങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകും. മലയാളി താരം ആഷിഖ് ഉൾപ്പെടെ ദയാരഹിതമായ നീക്കങ്ങളാണ് കളിക്കളത്തിൽ കാഴ്ചവയ്ക്കുന്നത്.

പരിക്കേറ്റ് പുറത്തുപോയ മലയാളി താരം രാഹുൽ കെ പിക്ക് പകരമായി എത്തിയ വിൻസി ഒരുപക്ഷെ രാഹുലിനെക്കാൾ ഒരു പടി മുകളിൽ നിൽക്കുന്ന പ്രകടനം കാഴ്ചവെക്കുന്നത് ആരാധകർക്ക് ആശ്വാസം പകരുന്നുണ്ട്. എന്നാൽ അദ്ദേഹത്തിനു കൂടി പരിക്ക് കാരണം പുറത്തേക്ക് പോകേണ്ടി വന്നാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ നില വളരെ ഗുരുതരമാകും.

ബാലൻ ഡി ഓർ ജേതാവ് ആരാണെന്ന റിപ്പോർട്ട് ചോർന്നു…

പഞ്ചാബ് കിങ്സിന്റെ ക്യാപ്റ്റന്‍ ആയേക്കാവുന്ന മൂന്ന് ഇന്റർനാഷണൽ താരങ്ങൾ!