in

സ്വാതന്ത്ര്യ ദിനത്തിൽ ബംഗളൂരു FC മാലിദ്വീപിൽ കഴുകന്മാരുമായി ഏറ്റുമുട്ടും

BFC[ isl]

ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ കപ്പിന്റെ
ഗ്രൂപ്പ് ഘട്ട മത്സരങ്ങളും അതിനായുള്ള പ്ളേ ഓഫ് മത്സരങ്ങളും മാലദ്വീപിൽ വെച്ച് ആരംഭിക്കുമെന്ന് എ എഫ് സി വ്യക്തമാക്കി.

ഓഗസ്റ്റ് 15-ആം തീയതി ഇന്ത്യൻ ക്ലബ്ബായ ബംഗളൂരു എഫ്സി മാലിദ്വീപിൽ വെച്ച് ഈഗിൾസ് എഫ് സിയുമായി ഏറ്റുമുട്ടും. 2016ലെ എ എഫ് സി കപ്പിലെ രണ്ടാം സ്ഥാനക്കാരാണ് ബംഗളൂരു.

ബംഗളൂരുവിനെ കൂടാതെ അവരെക്കാൾ മുന്നേ ഇത്തവണ ATK മോഹൻ ബഗാനും ഏഷ്യൻ കോൺഫെഡറേഷൻ കപ്പ് ടൂർണ്ണമെൻറ് പോരാട്ടത്തിൽ പങ്കെടുക്കാനുള്ള യോഗ്യത നേടിയിട്ടുണ്ട്.

ഈഗിൾസിനെതിരായ മത്സരത്തിൽ ബംഗളൂരുവിന് വിജയിക്കുവാൻ ആയാൽ എടികെ മോഹൻ ബഗാൻ ഉൾപ്പെടുന്ന ഡി ഗ്രൂപ്പിലേക്ക് ബ്ലൂസിന് കുതിക്കുവാൻ കഴിയും.

BFC

ഡി ഗ്രൂപ്പിലെ മൂന്ന് ഗ്രൂപ്പിലെ മത്സരങ്ങൾ ഓഗസ്റ്റ് 18 ഓഗസ്റ്റ് 21 ഓഗസ്റ്റ് 24 എന്നീ തീയതികളിൽ നടക്കും. ഗ്രൂപ്പ് ജേതാക്കൾ ഒരൊറ്റ പാദം മാത്രം ഉള്ള ഇൻറർ സോൺ സെമിഫൈനലിലേക്ക് യോഗ്യത നേടും.

ചില പ്രത്യേക കാരണങ്ങളാൽ ബാംഗ്ലൂർ എഫ് സിയും ഈഗിൾസ് എഫ് സിയും തമ്മിലുള്ള മത്സരം നീട്ടിവെക്കുകയായിരുന്നു.

ബാംഗ്ലൂർ എഫ് സി നേപ്പാളി ക്ലബ്ബായ ത്രിഭുവൻ ആർമിയെ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് തകർത്തു കൊണ്ടായിരുന്നു യോഗ്യതാ മത്സരങ്ങൾക്ക് യോഗ്യത നേടിയത്.
ഈഗിൾസിനെയും ബംഗളൂരു എഫ് സിക്ക് തകർക്കാൻ കഴിയും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

വിമർശിച്ചവർ കണ്ണുതുറന്ന് കണ്ടോളൂ ഇതാണ് റിയൽ പ്രിഥ്വി ഷോ

മെസ്സിക്കായി കൊല്ലാനും ചാവാനും തങ്ങൾ തയ്യാറാണെന്ന് രണ്ട് അർജൻറീന സൂപ്പർതാരങ്ങൾ