in

LOVELOVE LOLLOL CryCry AngryAngry OMGOMG

ബാലൻ ഡി ഓർ നേട്ടത്തിനിടയിലും മെസ്സിക്കും പിഎസ്ജിക്കും ‘നൈസ്’ ആയി പണികിട്ടി…

മത്സരത്തിൽ മൊത്തം 22 ഷോട്ടുകൾ ഉതിർത്തപ്പോൾ 5 എണ്ണം മാത്രമാണ് പിഎസ്ജിക്ക് ലക്ഷ്യത്തിൽ എത്തിക്കാനായത്. നൈസ് ഉതിർത്ത ആകെ നാലിൽ രണ്ട് ഓൺ ടാർഗറ്റും ആണ് ഉണ്ടായിരുന്നത്.

Messi and Pochettino

ഇന്നലെ നടന്ന ലീഗ് വൺ പോരാട്ടത്തിൽ പിഎസ്ജി-ക്ക് സമനില. നാലാം സ്ഥാനത്തുള്ള ‘നൈസ്’ ആണ് പിഎസ്ജി-യെ സമനിലയിൽ കുരുക്കിയത്. കഴിഞ്ഞ കളിയിൽ പരുക്കേറ്റ നെയ്മറിന്റെ അഭാവത്തിലും ശക്തമായ താരനിര തന്നെയാണ് പിഎസ്ജി പരിശീലകൻ പോച്ചട്ടീനോ കളത്തിലിറക്കിയത്. എന്നാൽ ഫിനിഷിങ്ങിലെ പോരായ്മയും നൈസിന്റെ പ്രതിരോധ സാമർത്യവും കാരണം വിലപ്പെട്ട രണ്ട് പോയിന്റ്സ് ആണ് പിഎസ്ജി-ക്ക് നഷ്ട്ടമായത്.

ഏഴാമത്തെ ബാലൻഡി ഓർ നേട്ടത്തിനിടയിൽ ഇന്നലത്തെ മെസ്സിയുടെ പ്രകടനം ആരാധകർക്കിടയിൽ വൻ നിരാശയാണ് സമ്മാനിച്ചത്.നിലവിൽ ഫോമിലുള്ള എമ്പാപ്പെ നിറം മങ്ങിയതും കളിയെ സാരമായി ബാധിച്ചു.

Messi and Pochettino

മത്സരത്തിൽ മൊത്തം 22 ഷോട്ടുകൾ ഉതിർത്തപ്പോൾ 5 എണ്ണം മാത്രമാണ് പിഎസ്ജിക്ക് ലക്ഷ്യത്തിൽ എത്തിക്കാനായത്. നൈസ് ഉതിർത്ത ആകെ നാലിൽ രണ്ട് ഓൺ ടാർഗറ്റും ആണ് ഉണ്ടായിരുന്നത്.

നൈസ് മുന്നേറ്റ താരം കസ്പർ ഡോൽബർഗ് തനിക്ക് കിട്ടിയ സുവർണ്ണാവസരം നഷ്ട്ടപ്പെടുത്തിയത് പിഎസ്ജി-ക്ക് ആശ്വാസമായി.

എന്നിരുന്നാലും വ്യക്തമായ ലീഡോട് കൂടി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് പിഎസ്ജി.രണ്ടാം സ്ഥാനത്തുള്ള മാർസെല്ലിയേക്കാൾ 12 പോയ്ന്റ്സ് ലീഡുണ്ട് നിലവിൽ പിഎസ്ജി-ക്ക്.

“എംബാപ്പയോട് PSG വിടാൻ ഞാൻ പറഞ്ഞു, എംബാപ്പെയെ വിൽക്കരുതെന്ന് PSG പ്രസിഡന്റിനോട് ഞാൻ പറഞ്ഞു”- സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

എന്തായിരുന്നു ബോഡി ലൈൻ ടൂർ, ആരെയും പേടിപ്പെടുത്തുന്ന ടെസ്റ്റ്‌ പരമ്പരയുടെ കഥ…