in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

അന്യായ ട്വിസ്റ്റ്; ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ വമ്പൻ ക്ലബ് രംഗത്ത്

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ സൗദി പ്രൊ ലീഗ് ക്ലബ് അൽ നസ്സറിന് വേണ്ടിയാണ് പന്ത് തട്ടുന്നത്. എന്നാലിപ്പോൾ റോണോയെ സ്വന്തമാക്കാൻ സൗദി ലീഗിലെ മറ്റൊരു ക്ലബ് ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ സൗദി പ്രൊ ലീഗ് ക്ലബ് അൽ നസ്സറിന് വേണ്ടിയാണ് പന്ത് തട്ടുന്നത്. എന്നാലിപ്പോൾ റോണോയെ സ്വന്തമാക്കാൻ സൗദി ലീഗിലെ മറ്റൊരു ക്ലബ് ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.

സ്പാനിഷ് മാധ്യമമായ ഡയാരിയോ സ്പോർട്സിന്റെ റിപ്പോർട്ട് പ്രകാരം അൽ നസ്സറിന്റെ ബദ്ധവൈരികളായ അൽ ഹിലാൽ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്നുള്ളതാണ്. അൽ ഹിലാൽ ആരാധകർ റോണോയെ കൂകിവിളിച്ചെങ്കിലും അൽ നസ്സറിന്റെ ബദ്ധവൈരികളാണ് അൽ ഹിലാൽ എങ്കിലും ഇരു ക്ലബ്ബുകളെയും കൈകാര്യം ചെയ്യുന്നത് സൗദി പബ്ലിക്ക് ഇൻവെസ്റ്റ്മെൻറ്റ് ഗ്രൂപ്പാണ്. അതിനാൽ ഈ ഡീൽ നടക്കാനുള്ള സാധ്യതകളുമുണ്ട്.

അൽ- ഇത്തിഹാദ്, അൽ- അഹ്ലി, അൽ- നസ്സർ, അൽ- ഹിലാൽ എന്നീ നാല് ക്ലബ്ബുകൾ സൗദി പബ്ലിക്ക് ഇൻവെസ്റ്റ്മെൻറ്റ് ഗ്രൂപ്പിന്റെ കീഴിലുള്ള ക്ലബ്ബുകളാണ്. അതിനാൽ സൗദി പബ്ലിക്ക് ഇൻവെസ്റ്റ്മെൻറ്റ് ഗ്രൂപ്പ് സ്വന്തമാക്കുന്ന ഏത് താരത്തെയും അവർക്ക് ഇഷ്ടമുള്ള ക്ലബിന് കൈമാറാം.

നീണ്ട നാളത്തെ പരിക്കിൽ നിന്ന് തിരിച്ചെത്തി അൽ ഹിലാലിന് വേണ്ടി കളിച്ച നെയ്മർക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വീണ്ടും പരിക്കേറ്റിരുന്നു. തുടർച്ചയായി താരത്തിന് പരിക്കേൽക്കുന്ന സാഹചര്യത്തിൽ നെയ്മറുടെ കരാർ റദ്ധാക്കാനാണ് അൽ ഹിലാലിന്റെ പ്ലാൻ. നെയ്മർക്ക് പകരം അൽ നസ്റിൽ നിന്നും റോണോയെ ടീമിലെത്തിക്കാനും അൽ ഹിലാലിന് പദ്ധതിയുണ്ട്.

ഇക്കാര്യം അൽ ഹിലാൽ സൗദി പബ്ലിക്ക് ഇൻവെസ്റ്റ്മെൻറ്റ് ഗ്രൂപ്പിനെ അറിയിക്കുകയും ചെയ്ത സാഹചര്യത്തിൽ ഈ ഡീൽ നടക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

‘കം ബാക്ക് ആശാൻ’; കൊമ്പനെ രക്ഷിക്കാൻ ഇവാൻ വുകമനോവിച്ചിന് സന്ദേശം

ജനുവരിയിൽ ബ്ലാസ്റ്റേഴ്‌സ് പുതിയ സൈനിങ്‌ നടത്തുമോ? പദ്ധതികൾ ഇങ്ങനെ..