in ,

ഏറ്റവും വിലപിടിപ്പുള്ള പ്രതിരോധ താരമാവാൻ റൂഡിഗർ, പിന്നാലെ വമ്പന്മാർ…

ഫ്രീ ട്രാന്‍സ്ഫറില്‍ റൂഡിഗര്‍ ചെല്‍സി വിടുകയാണെങ്കില്‍ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പ്രതിരോധ താരമാകാന്‍ ജര്‍മന്‍ താരത്തിന് കഴിയും. പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമിലുള്ള ചെല്‍സി പട്ടികയില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍. 21 മത്സരത്തില്‍ നിന്ന് 43 പോയിന്റാണ് ചെല്‍സിയുടെ സമ്പാദ്യം.

നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും കരുത്തനായ പ്രതിരോധ ഭടന്മാരിൽ ഒരാളാണ് ജർമൻ താരം അന്തോണിയോ റൂഡിഗർ. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയുടെ താരമായ അദ്ദേഹം അവരുമായി കരാർ പുതുക്കാൻ തയ്യാറല്ല.

ചാംപ്യന്‍സ് ലീഗ് കിരീട നേട്ടത്തിലടക്കം ചെല്‍സിയുടെ പ്രതിരോധത്തിലെ പ്രധാന താരമായിരുന്നു റൂഡിഗര്‍. അതിനാല്‍ താരത്തെ ടീമില്‍ നിലനിര്‍ത്തണമെന്ന അഭിപ്രായം പരിശീലകന്‍ ടുഷേലിനും മാനേജ്‌മെന്റിനുമുണ്ട്.

ഈ സീസണോടെ ചെല്‍സിയില്‍ കരാര്‍ അവസാനിക്കുന്ന ജര്‍മന്‍ താരം അന്റോണിയോ റൂഡിഗറിന് വേണ്ടി വമ്പന്മാര്‍ രംഗത്ത് വന്നിട്ടുണ്ട്. യൂറോപ്പിലെ വമ്പന്‍മാരായ റയല്‍ മാഡ്രിഡ്, പി.എസ്.ജി, ബയേണ്‍ മ്യൂണിക്ക്, യുവന്റസ് ക്ലബുകളാണ് റൂഡിഗറിന് വേണ്ടി രംഗത്തെത്തിയിട്ടുള്ളത്.

ഫ്രീ ട്രാന്‍സ്ഫറില്‍ റൂഡിഗര്‍ ചെല്‍സി വിടുകയാണെങ്കില്‍ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പ്രതിരോധ താരമാകാന്‍ ജര്‍മന്‍ താരത്തിന് കഴിയും. പ്രീമിയര്‍ ലീഗില്‍ മികച്ച ഫോമിലുള്ള ചെല്‍സി പട്ടികയില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍. 21 മത്സരത്തില്‍ നിന്ന് 43 പോയിന്റാണ് ചെല്‍സിയുടെ സമ്പാദ്യം.

യൂറോപ്പിലെ നാല് വമ്പന്‍ ടീമുകളും റൂഡിഗറിന് വേണ്ടിയുള്ള സംസാരം തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്‌കൈ സ്‌പോട്‌സ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇവര്‍ക്ക് പുറമെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ റാഫ് റാങ്‌നിക്കും റൂഡിഗറിന് വേണ്ടി ശ്രമം നടത്താന്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.

ഫിഫ പുസ്കാസ് അവാർഡ്; 2021-ലെ ഏറ്റവും മികച്ച മൂന്നു ഗോളുകൾ ഫിഫ പ്രഖ്യാപിച്ചു…

2016 ന് ശേഷം ആദ്യമായി ബ്ലാസ്റ്റേഴ്സിന് സജീവ പ്ലേ ഓഫ് സാധ്യത…