in , , ,

LOVELOVE LOLLOL AngryAngry CryCry OMGOMG

പ്രതിരോധ നിര ഇനി ഒന്നുകൂടി ശക്തം; ബ്ലാസ്റ്റേഴ്‌സ് മലയാളി താരത്തെ ഐഎസ്എലിൽ രജിസ്റ്റർ ചെയ്തു…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനം ഇപ്പോഴും തുടരുകയാണ്. ഈ സീസണിൽ ഏറ്റവുമധികം ഗോളുകൾ വഴങ്ങിയ മൂന്നാം ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

ഇപ്പോളിത ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രതിരോധ നിര ഒന്നുകൂടി ശക്തമാക്കാൻ മലയാളി താരം ബിജോയ്‌ വർഗീസിനെ ഇന്ത്യൻ സൂപ്പർ ലീഗിൽ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. താരം ഈ സീസൺന്റെ തുടക്കം മുതലെ ബ്ലാസ്റ്റേഴ്‌സിനൊപ്പം പരിശീലനം നടത്തുന്നുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് ഐഎസ്എലിൽ രജിസ്റ്റർ ചെയ്യുന്നത്.

താരം കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ഐ-ലീഗ് ക്ലബ്ബായ ഇന്റർ കാശിക്ക് വേണ്ടിയായിരുന്നു പന്ത് തട്ടിയിരുന്നത്. താരം കഴിഞ്ഞ സീസണിൽ ഇന്റർ കാശിക്കായി പത്ത് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

24 കാരൻ ബ്ലാസ്റ്റേഴ്‌സ്‌ അക്കാദമിയിലൂടെ വളർന്ന് വന്ന താരമാണ്. താരം ഇതോടകം ബ്ലാസ്റ്റേഴ്‌സിന്റെ റിസേർവ് ടീമിനായി 15 മത്സരങ്ങളും ബ്ലാസ്റ്റേഴ്‌സിന്റെ മെയിൻ ടീമിനായി ആറ് മത്സരങ്ങളും കളിച്ചിട്ടുണ്ട്.

വിജയ വഴിയിൽ തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്‌സ്; എതിരാളികൾ ബംഗളുരു, ലക്ഷ്യം ഈ നാണകേട് മാറ്റാൻ….

ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളുരുവിനെതിരെ; വൻ മാറ്റങ്ങൾക്ക് സാധ്യത; സാധ്യതാ ഇലവൻ ഇപ്രകാരം…