in , ,

LOVELOVE

പ്രീ സീസൺ യൂ. എ. ഈ യിൽ, ഔദ്യോഗിക പ്രഖ്യാപനവുമായി ബ്ലാസ്റ്റേഴ്‌സ്

ഒടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന ആ പ്രഖ്യാപനമെത്തി.വരാനിരിക്കുന്ന സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ ബ്ലാസ്റ്റേഴ്‌സ് ആരംഭിക്കുന്നു. ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഔദ്യോഗികമായി ഈ കാര്യം പുറത്ത് വിട്ടത്.

ഓഗസ്റ്റ് 17 മുതൽ ഓഗസ്റ്റ് 29 വരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ.12 ദിവസം ബ്ലാസ്റ്റേഴ്‌സ് അൽ നാസർ സ്പോർട്സ് ക്ലബ്ബിൽ പരിശീലനം നടത്തും. മാത്രവുമല്ല മൂന്നു സൗഹൃദ മത്സരങ്ങളും ബ്ലാസ്റ്റേഴ്‌സ് കളിക്കും.

ഓഗസ്റ്റ് 20, 25,28 എന്നീ തീയതികളിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ സൗഹൃദ മത്സരങ്ങൾ.ഓഗസ്റ്റ് 20 ന്ന് അൽ നാസർ എസ് സിയുമായിയാണ് ആദ്യ മത്സരം.ഓഗസ്റ്റ് 25 ന്ന് ദിബ്ബ എഫ് സിയുമായി ബ്ലാസ്റ്റേഴ്‌സ് ഏറ്റുമുട്ടും.അവസാന മത്സരം ഓഗസ്റ്റ് 28 ന്ന് ഹട്ട സ്പോർട്സ് ക്ലബ്ബുമായിയാണ്.

കഴിഞ്ഞ മാസം സ്പോർട്ടിങ് ഡയറക്ടറായ കരോലിസ് സ്കിങ്ക്സ് യൂ. എ. ഈ സന്ദർശിച്ചിരുന്നു. അന്ന് ഈ സന്ദർശനം പ്രീ സീസൺ യൂ.എ. ഈ യിൽ നടത്താനാണ് എന്ന് ഞാൻ റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്തായാലും ആവേശകരമായ പ്രീ സീസൺ വേണ്ടി നമുക്ക് കാത്തിരിക്കാം.

ഏകദിന ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങിയത് ലോകം കണ്ട മികച്ച ഓൾ റൗണ്ടർമാരിൽ ഒരാൾ..

ആശാൻ കൊച്ചിയിൽ നിന്ന് തന്നെ പണി തുടങ്ങും..