in , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ അടുത്ത താരത്തെ സ്വന്തമാക്കി

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത. സീസണിലെ രണ്ടാമത്തെ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.ബ്രയസ് മിറാണ്ടക്ക്‌ ശേഷം ചർച്ചിൽ ബ്രദയേഴ്‌സിൽ നിന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് മറ്റൊരു താരത്തെ കൂടി സ്വന്തമാക്കിയിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഔദ്യോഗികമായി ഈ കാര്യം വ്യക്തമാക്കിയത്.താരത്തിന്റെ മെഡിക്കൽ കൂടി നല്ല രീതിയിൽ അവസാനിച്ചാൽ ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക താരമാകും. ചർച്ചിൽ ബ്രദയേഴ്‌സിന്റെ സൗരവ് മണ്ടലിനെയാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.

താരത്തെത്തിന്റെ കരാർ വിവരങ്ങൾ ഒന്നും നിലവിൽ ലഭ്യമല്ല. താരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നുണ്ടെന്ന ഒരു അഭ്യൂഹങ്ങൾ പോലും പുറത്ത് വന്നിട്ടിലായിരുന്നു.6.25 മില്യൺ ഇന്ത്യൻ രൂപയാണ് നിലവിൽ താരത്തിന്റെ ട്രാൻസ്ഫർ മാർക്കറ്റ് വാല്യൂ.

ലെഫ്റ്റ് മിഡ് ഫീൽഡാണ് താരത്തിന്റെ ഇഷ്ട പൊസിഷൻ. റൈറ്റ് മിഡ് ഫീൽഡറായും ഡിഫെൻസീവ് മിഡ് ഫീൽഡറായും താരത്തിന് കളിക്കാൻ സാധിക്കും. കഴിഞ്ഞ ഐ ലീഗ് സീസണിൽ ചർച്ചിൽ ബ്രദയേഴ്‌സിനെ വേണ്ടി 9 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ഒരു അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

ഫിഫയുടെ പുതുക്കിയ റാങ്കിങ് പുറത്ത്, ഇന്ത്യക്ക്‌ മുന്നേറ്റം…

മാനേക്ക്‌ പുറമെ മറ്റൊരു സൂപ്പർ താരം കൂടി ലിവർപൂൾ വിടുമെന്ന് മുൻ ലിവർപൂൾ താരം..