in , , , ,

LOVELOVE LOLLOL

ബ്ലാസ്റ്റേഴ്‌സിന് ഇനി പുതിയ CEO; ഔദ്യോഗിക പ്രഖ്യാപനവുമായി ബ്ലാസ്റ്റേഴ്‌സ്…

കഴിഞ്ഞ ദിവസം മാർക്കസ് റിപ്പോർട്ട്‌ ചെയ്തത് പോലെ കേരള ബ്ലാസ്റ്റേഴ്സ്‌ തങ്ങളുടെ പുതിയ CEO യായി അഭിക് ചാറ്റർജിയെ നിയമിച്ചിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഈ കാര്യം ആരാധകരെ ഔദ്യോഗികമായി അറിയിച്ചത്.

അഭിക്കിന്റെ നിയമനത്തോടെ, ടീമിന്റെ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും, ആരാധകരുടെ ഇടപഴകൽ വർദ്ധിപ്പിക്കുന്നതിനും, മൈതാനത്തും പുറത്തും ടീമിന് മികവ് കൊണ്ടുവരാനാണ് ബ്ലാസ്റ്റേഴ്‌സ്‌ ലക്ഷ്യംവെച്ചിരിക്കുന്നത്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ഫത്തേഹ് ഹൈദരാബാദ് എഎഫ്‌സി, ഒഡീഷ എഫ്‌സി എന്നി ടീമുകളുടെയും പ്രധാന നേതൃത്വ റോളുകൾ വഹിച്ചിട്ടുള്ള അഭിക്കിന് ഫുട്‌ബോളിൻ്റെയും മാനേജ്‌മെൻ്റിൻ്റെയും അനുഭവസമ്പത്ത് കൊണ്ടുവരുന്നു.

അതോടൊപ്പം ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിന് മുമ്പ് സൂപ്പർ ലീഗ് കേരളയുടെ ലീഗ് ടെക്നിക്കൽ ഓപ്പറേഷൻസ് തലവനായിരുന്നു അഭിക്ക്. എന്തിരുന്നാലും അഭിക്കിൻ്റെ വരവോടെ ബ്ലാസ്റ്റേഴ്‌സിന് ആവേശകരമായ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്ന് പ്രതിക്ഷിക്കാം.

ഇവാൻ ആശാനെ സൈൻ ചെയ്യാൻ ഓഫറുകൾ നൽകി ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ..

മിഖായേൽ ആശാനോടൊപ്പം വരുക മലയാളി താരം; ബ്ലാസ്റ്റേഴ്‌സിന്റെ PC ചാർട്ട് ചെയ്തു…