ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന വാർത്തകളാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്ന് വരുന്നത്.ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം സഹൽ അബ്ദുൽ സമദിൻ വേണ്ടി വമ്പൻ ടീമുകളാണ് ബ്ലാസ്‌റ്റേഴ്‌സിനെ സമീപിക്കുന്നത്.
നിലവിൽ ദേശീയ ടീമിനൊപ്പമുള്ള സഹൽ ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവും.ഐ എസ് എൽ ക്ലബായ മോഹൻ ബഗാൻ,ഒഡീഷ,മറ്റു മൂന്ന് ടീമുകളും സഹലിനായി രംഗത്ത് ഉണ്ട്.
2025വരെ ബ്ലാസ്റ്റേഴ്സിൽ കരാറുള്ള താരം ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരമാണ്.ഇന്ത്യയിലെ ഏറ്റവും മികച്ച മിഡ്‌ഫീൽഡർമാരിൽ ഒരാളാണ് ഇന്ന് സഹൽ.
മികച്ച ഓഫർ കിട്ടിയാൽ ബ്ലാസ്റ്റേഴ്‌സ് സഹലിനെ വിട്ടു കളയും എന്നും റിപ്പോർട്ട് ഉണ്ട്.ട്രാൻസ്ഫർ മാർക്കറ്റ് സജീവമായ സാഹചര്യത്തിൽ സഹലിന് വേണ്ടി മികച്ച ഓഫറാണ് ബ്ലാസ്റ്റേഴ്സിന് ലഭിക്കുന്നത്.