ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. നിലവിൽ എല്ലാ ഐഎസ്എൽ ക്ലബ്ബുകളുടെയും പ്രധാന ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തിപെടുത്തുക എന്നതാണ്. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും പരിക്കേറ്റ ഓസ്ട്രേലിയൻ മുന്നേറ്റ താരം ജൗഷുവ സോട്ടിരിയോയുടെ പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് ആരെ കൊണ്ടുവരുമെന്ന കാത്തിരിപ്പിലാണ്. ബ്ലാസ്റ്റേഴ്‌സ് ഏഷ്യൻ കോട്ടയിലെ യുവ താരങ്ങളെയാണ് ലക്ഷ്യവെക്കുന്നത് പറഞ്ഞു റിപ്പോർട്ടുകൾ വന്നിരുന്നു.
ഇപ്പോഴിത്ത ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷക്കരമായ വാർത്തയാണ് പുറത്തു വരുന്നത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഓസ്ട്രേലിയൻ മുന്നേറ്റ താരമായ ട്രെന്റ് ബുഹാഗിയറിനെ സ്വന്തമാക്കാനുള്ള നീകങ്ങളിലാണെന്നാണ്.
മാക്സിമസാണ് ഈ ട്രാൻസ്ഫർ അപ്ഡേറ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താരം നിലവിൽ ഓസ്ട്രേലിയൻ ക്ലബ്ബായ ന്യൂകാസ്റ്റിൽ ജെറ്റ്സിനു വേണ്ടിയാണ് കളിക്കുന്നത്. അധവ ബ്ലാസ്റ്റേഴ്‌സിന് താരത്തെ സ്വന്തമാകണമെങ്കിൽ ട്രാൻസ്ഫർ ഫീ നൽകേണ്ടി വരും.
സെൻട്രൽ കോസ്റ്റ് മറൈനേഴ്സ്, സിഡ്നി എഫ്സി തുടങ്ങിയ ഓസ്ട്രേലിയയിലെ വമ്പൻ ക്ലബ്ബുകൾക്കായി കളിചോരു താരം കൂടിയാണ് 25 ക്കാരനായ ട്രെന്റ് ബുഹാഗിയർ. എന്തിരുന്നാലൂം താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.