കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്ന ഫിയാഗോ ഫാൻസ് കപ്പിൽ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരിക്കുകയാണ്. സാക്ഷാൽ ബോറൂസിയ ഡോർട്ട്മുണ്ടിനെയാണ് ബ്ലാസ്റ്റേഴ്‌സ് മറികടന്നത്. ഇഞ്ചോടിഞ്ച് പോരോട്ടമായിരുന്നു ഫൈനലിൽ.
കേരള ബ്ലാസ്റ്റേഴ്‌സിന് 50.3 % വോട്ടുകളാണ് ലഭിച്ചത്.ഡോർട്ട്മുണ്ടിന് ലഭിച്ചത് 49.7%. തീർച്ചയായും ഇത് ഒരു ചെറിയ കാര്യമല്ല. യൂറോപ്പിലെ ഏറ്റവും മികച്ച ആരാധകരുള്ള ക്ലബ്ബാണ് ഡോർട്ട്മുണ്ട്. അവരെ ഇത്തരത്തിലുള്ള ഒരു പോളിൽ ബ്ലാസ്റ്റേഴ്‌സ് തോല്പിച്ചത് തീർത്തും അഭിനന്ദിക്കേണ്ട കാര്യമാണ്.
ഇനി ബ്ലാസ്റ്റേഴ്‌സിന് വേണ്ടത് ഐ എസ് എൽ കിരീടം തന്നെയാണ്. ഇത്രമേൽ ക്ലബ്ബിനെ സ്നേഹിക്കുന്ന ഈ ആരാധകർ ആ സ്വപ്ന കിരീടം അർഹിക്കുന്നത്. മൈക്കിൾ സ്റ്റാരെയിലൂടെ ബ്ലാസ്റ്റേഴ്‌സിന് അത് സാധിക്കട്ടെ.