in , , ,

LOVELOVE AngryAngry LOLLOL OMGOMG CryCry

ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു വിവാദഗോൾ പ്രശ്നങ്ങൾ ഒത്തുതീർപ്പിലേക്ക്; മൗനസമ്മതം അറിയിച്ച് ബ്ലാസ്റ്റേഴ്സും; പുതിയ നീക്കങ്ങൾ ഇങ്ങനെ

ബ്ലാസ്റ്റേഴ്സിന് സസ്‌പെൻഷൻ ലഭിക്കുമെന്നും വിലക്ക് ലഭിക്കുമെന്നും ഐലീഗിലേക്ക് തരം താഴ്ത്തുമെന്നുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വിവാദങ്ങൾക്ക് അഭ്യൂഹങ്ങൾക്കും വിരാമമാവുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ സംഭവം അന്തിമ തിരുമാനത്തിലെത്തിക്കാനാണ് ഐഎസ്എൽ സംഘാടകരുടെ നീക്കം.

ബെംഗളൂരു എഫ്സിയ്ക്കെതിരായ പ്ലേ ഓഫ് മത്സരത്തിൽ റഫറി അനുവദിച്ച വിവാദ ഗോളിൽ പ്രതിഷേധിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് മത്സരം പൂർത്തിയാകാതെ കളം വിട്ടത് ഇന്ത്യൻ ഫുട്ബാളിൽ വലിയ വിവാദങ്ങൾക്കാണ് കാരണമായത്. സംഭവത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഐഎഫ്എഫിന് പരാതി നൽകിയെങ്കിലും അനുകൂലവിധിയല്ല ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടത് പോലെ മത്സരം വീണ്ടും നടത്താനുള്ള അപ്പീൽ എഐഎഫ്എഫ് തള്ളുകയായിരുന്നു.

എഐഎഫ്എഫിന്റെ ഈ നീക്കങ്ങൾ പുറമെ ബ്ലാസ്റ്റേഴ്സിന് സസ്‌പെൻഷൻ ലഭിക്കുമെന്നും വിലക്ക് ലഭിക്കുമെന്നും ഐലീഗിലേക്ക് തരം താഴ്ത്തുമെന്നുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വിവാദങ്ങൾക്ക് അഭ്യൂഹങ്ങൾക്കും വിരാമമാവുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ സംഭവം അന്തിമ തിരുമാനത്തിലെത്തിക്കാനാണ് ഐഎസ്എൽ സംഘാടകരുടെ നീക്കം.

ബ്ലാസ്റ്റേഴ്സിന് പിഴ ഈടാക്കി സംഭവം ഒതുക്കാനാണ് ഐഎസ്എൽ സംഘാടകർ എഐഐഎഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്സിനെതിരെ വിലക്കോ തരംതാഴ്ത്തലോ ഒന്നും നടത്തരുതെന്ന ആവശ്യമാണ് എഫ്ഡിഎസ്എൽ എഐഎഫ്എഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സിനെ വിലക്കിയാൽ സ്പോൺസർഷിപ്പ് ഇനത്തിൽ ഐഎസ്എല്ലിന് വലിയ നഷ്ടങ്ങളുണ്ടാവും. ഇതിൽ മുന്നിൽ കണ്ടാണ് ബ്ലാസ്‌റ്റേഴ്‌സിനെ വിലക്കരുതെന്ന ആവശ്യം എഫ്ഡിഎസ്എൽ ഉയർത്തിയത്.

ബ്ലാസ്റ്റേഴ്സിനെയോ പരിശീലകൻ ഇവാൻ വുകമനോവിച്ചതിനെയോ വിലക്കില്ല എന്ന ഉറപ്പ് ഇതിനോടകം തന്നെ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുണ്ട്. അത് കൊണ്ടാണ് എഐഎഫ്എഫിന്റെ പ്രതിക്കൂല നടപടിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും അപ്പീലിന് പോകാത്തത്.

അടുത്ത ആഴ്ച ബ്ലാസ്റ്റേഴ്സിന് പിഴ ഈടാക്കി സൂപ്പർ കപ്പിന് മുന്നോടിയായി പ്രശ്‌നം ഒത്തുതീർപ്പാക്കാനാണ് ശ്രമം. സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ സാനിധ്യം ഉറപ്പാക്കാനാണിത്. കൂടാതെ പരിശീലകൻ ഇവാൻ വുകമനോവിച്ചിനും വിലക്കുണ്ടാവില്ല എന്ന ഉറപ്പ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരിക്കുകയാണ്. പ്രശ്‍നങ്ങൾ ഒത്തുത്തീർപ്പാക്കാൻ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തും മൗനസമ്മതമാണ് ഉള്ളതെന്ന് ഇതിലൂടെ വ്യകത്മാവുകയാണ്.

ആരാകും ബ്ലാസ്റ്റേഴ്സിന്റെ പ്ലയെർ ഓഫ് ദി സീസൺ.

‘ഡിങ്കനെയും സുനിയെയും ഞങ്ങൾ ശെരിയാക്കും?’ ബാംഗ്ലൂരു ടീമിനെ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌..